Friday, April 10, 2015

"ക്ഷണിക വിജ്ഞാനവാദം എന്ന പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ അവതരിച്ചതാണ്‌ സെൻ മുതലായവ"എന്ന അദ്വൈതവിദ്യാർത്ഥികളുടെ ആക്ഷേപത്തെ കുറിച്ച്

Baiju NT :  അറിയപ്പെടുന്ന ഫേസ് ബുക്ക് അദ്വൈതിയും  ഹരിദ്വാറിലെ കൈവല്യാനന്ദ സ്വാമികളുടെ പ്രഭാഷണങ്ങളുടെ പ്രചാരകനുമായ പ്രകാശൻ നായരുടെ ഒരു കുറിപ്പാണ് താഴെ. വായിച്ചപ്പോൾ സാറിന്റെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാമെന്ന് തോന്നി.

"അദ്വൈത സാധകരുടെ ശ്രദ്ധക്ക് "
ഈ നിമിഷത്തില്‍ ജീവിക്കുക എന്ന് ആധുനീക ആത്മീയ വാദികള്‍ പഠിപ്പിക്കുകയും നാം അത് കേട്ടു അനുഷ്ടിക്കാന്‍ ശ്രമിക്കുകയും പറഞ്ഞു നടക്കുകയും ചെയ്യുന്നു !!.
ഇതു പണ്ട് ബൌദ്ധികര്‍ കോണ്ടു വന്ന ക്ഷണിക വിജ്ഞാന വാദം തന്നെ ആണ് !. അതില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം എന്ന് മാത്രം !. അദ്വൈത ദര്‍ശനത്തില്‍ ശ്രീ ശങ്കരന്‍ ഇതെല്ലാം യുക്തിയുക്തമായും പ്രാമാണികമായും നിഷേധിച്ച കാര്യങ്ങളാണ്.
പക്ഷെ ഇതൊക്കെയാണ് അദ്വൈതം എന്ന് കരുതി സമൂഹത്തില്‍ പടര്‍ന്നിരിക്കുന്നത്. ബുദ്ധ സദ്ധാന്തങ്ങളെ അംഗീകരിക്കുന്ന ഓഷോ തുടങ്ങി പല ആത്മീയ ആചാര്യന്മാരും ഇത്തരം സിദ്ധാന്തങ്ങളെ ആണ് കുറച്ചു മാറ്റങ്ങള്‍ വരുത്തി അവിഷ്ക്കരിച്ചിട്ടുള്ളത്.
ഇതിനെല്ലാം പ്രധാന കാരണം ഇവരോ, അതു പോലെ അദ്വൈതമെന്ന് കരുതി മറ്റു പലതും കലര്‍ത്തി പ്രഭാഷണം നടത്തി വരുന്ന ഇന്നത്തെ പല ആചാര്യന്മാരോ അദ്വൈത സിദ്ധാന്തത്തെ ശങ്കരന്‍റെ ഭാഷ്യത്തിലൂടെ പോയി ഗ്രഹിച്ചില്ല എന്നത് കൊണ്ടാണ്.
അതുമാത്രമല്ല, ശങ്കരന്‍ രചിച്ചു എന്ന് കരുതുന്ന പല പ്രകരണ ഗ്രന്ഥങ്ങള്‍ മാത്രം പഠിച്ചു പോയി എന്നതു കൊണ്ടും മറ്റു ദര്‍ശനങ്ങള്‍ കലര്‍ത്തി കൊണ്ടുള്ള ഗ്രന്ഥങ്ങള്‍ പിന്തുടര്‍ന്നു എന്നും മറ്റുമുള്ള ദോഷം കൊണ്ട് മാത്രം !.
അതുകൊണ്ട് ശ്രീ ശങ്കര ഭാഷ്യം തന്നെ അദ്വൈത ദര്‍ശനത്തില്‍ വ്യക്തതക്കായി അധ്യയനം ചെയ്യണം എന്നത് എടുത്തു പറയേണ്ട വിഷയമാണ്.

Baiju NTആ പോസ്റ്റിൽ നടന്ന ചർച്ച കൂടി പോസ്റ്റുന്നു.

Haripriya Nytഅദ്ദേഹവുമായുള്ള മറ്റൊരു ചർച്ച രസകരമാണ് . താഴെ കൊടുക്കുന്നു
Prakasan Nair  January 18 at 12:53pm ·
" ആധുനീക ആത്മീയ വിദ്യ "
ഈയൊരു ജീവിതമേ ഉള്ളൂ, അതില്‍ ഇപ്പോള്‍ ഈ സമയം സന്തോഷമായി എന്ത് വേണമോ അതെല്ലാം ചെയ്തു ജീവിക്കുക. ഇന്നലെ, നാളെ എന്നൊന്നും ചിന്തിച്ചു തല പുണ്ണാക്കണ്ട. ഇപ്പോള്‍ ഇവിടെ ജീവിക്കുക.
ഈ ആത്മാവും മുക്തിയും ഒക്കെ എന്തിനാ !!. വേണ്ടാത്ത പൊല്ലാപ്പിനോന്നും പോകാതെ ഈ ജീവിതത്തില്‍ വേണ്ടതൊക്കെ ചെയ്യുക. ഈ നിമിഷമുള്ള ജീവിതം വിട്ടു മറ്റൊന്നും ഇല്ല. ആത്മാവും ഇല്ല, ആത്മബോധവും ഇല്ല, ഒരു മുക്തിയും ഇല്ല. അതുകൊണ്ട് അടിച്ചു പൊളിച്ചു ജീവിക്കുക.
ഇതാണ് ഇന്ന് കാലങ്ങളില്‍ നാം പൊതുവേ ആത്മീയത എന്നാ പേരില്‍ കാണുന്ന, പഠിപ്പിക്കുന്ന വിദ്യ. ഇതു പണ്ടും ഉണ്ടായിരുന്നു. ചാര്‍വാകന്മാര്‍ എന്ന് അവരെ വിളിച്ചിരുന്നു. ചാരു വാക്കുകള്‍ പറയുന്നത് കൊണ്ട് [ രസിപ്പിക്കുന വാക്കുകള്‍ ] ചാര്‍വാകന്‍ എന്നാ പേര് വന്നു.
അന്നത്തെ ചാര്‍വാകന്മാരുടെ സിദ്ധാന്തത്തില്‍ കുറച്ച് കാല്‍പനിക അദ്വൈതവും കലര്‍ത്തി ജീവിക്കുന്ന, കച്ചവടം ആക്കുന്ന വിദ്യയാണ് ഇന്നത്തെ LIVE IN THE PRESENT, ART OF LIVING, OBSERVATION എന്നൊക്കെ ആയി രൂപം കൊണ്ട് വന്നിരിക്കുന്നത്.....>>>>>>>>>>>>
Prakasan Nair എന്‍റെ എന്ന് കരുതി അജ്ഞതയാ ചേര്‍ത്തു വെച്ചിരിക്കുന്നതൊന്നും തന്നെ പരമാര്‍ത്ഥ ബുദ്ധികൊണ്ട് നിഷേധിക്കാന്‍ സാധ്യമാകുന്നില്ല എന്നിടത്ത് അവയെ എല്ലാം സ്വീകരിച്ചു കൊണ്ട് ഒരു പുതിയ വിദ്യയാണ് ഈ ആധുനീകവിദ്യ. !! പരമാര്‍ത്ഥത്തെ ബോധിക്കാന്‍ സ്വയം തന്നില്‍ ആവുന്നില്ല എന്നതാണ് ഇതെല്ലാം അപരമാര്‍ത്ഥം എന്ന് ഗ്രഹിക്കാന്‍ സാധ്യമാകാതെ പോകുന്നത്. എന്നാല്‍ പിന്നെ ഈ ദ്വൈതത്തെ സത്യമായി കണ്ടു കൊണ്ട് ചിലര്‍ പുതിയ വിദ്യകള്‍ നെയ്തെടുത്തു. സാധാരണ ജനങ്ങള്‍ പെട്ടെന്ന് അതില്‍ വീണു പോകുകയും ചെയ്യുന്നു. ഒരിക്കല്‍ ഒന്നില്‍ വിശ്വസിച്ചാല്‍ പിന്നെ അവിടെ രണ്ടാമതൊരു ചിന്ത അതില്‍ വരുന്നില്ല. കാരണം നമ്മുടെ അഭിമാനം അതില്‍ കോര്‍ത്തു പോയി!!.
ഇന്ന് ചില സന്യാസിമാര്‍ പോലും തത്വത്തെ ശരിക്കും ഗ്രഹിക്കാനാവാതെ ഇങ്ങനെയൊക്കെ ആണ് അദ്വൈതം എന്നൊക്കെ കരുതി മലയാളിക്ക് വിളമ്പുന്നത് എന്നത് നിര്‍ഭാഗ്യകരം മാത്രം !!.. കച്ചവട സാധ്യത ഏറിയുള്ള ഇത്തരം വിദ്യ കൊണ്ട് പേരും, പൈസയും, സഹായികളും, അനുയായികളും ഏറെ കിട്ടുകയും ചെയ്യുന്നു. അതിനു കാരണം ഈ വിദ്യ പൊതുവേ ഒരുവനെ രസിപ്പിക്കുന്ന ഒന്നാണ് എന്നത് കൊണ്ട് തന്നെ..
January 18 at 1:21pm
Prakasan Nair ഇതൊരു പരാമര്‍ശം മാത്രം. വിമര്‍ശനം ആയി എടുക്കരുതെന്നു അപേക്ഷ ഉണ്ട്. നമുക്ക് ഒന്ന് സ്വയം ചിന്തിക്കാന്‍ മാത്രം.January 18 at 1:36pm · Edited · Like · 3

Ramesh Swamy അടിച്ചു പൊളിച്ചു ജീവിക്കുക. വരുംതലമുറ പൊളിയും ചിലപ്പോള്‍ പോകുന്നതിനു മുന്‍പ് കണ്ടിട്ടു൦ പോകാംJanuary 18 at 1:43pm · Like
Pradeep Kumar ആത്മീയത ആവോളം വിളമ്പാൻ ആചാര്യന്മാരുടെ തിക്കിതിരക്ക് ,പക്ഷേ മനുഷ്യന്‍ നന്മനശിച്ചവനായിക്കൊണ്ടുമിരിക്കുന്നുJanuary 18 at 1:57pm · Like · 1
Jayan Parothingal ആത്മിയ വാദികള്‍ ഈ മുഖപുസ്തകമൊക്കെ ഉപയോഗിക്കുന്നത് ശരിയാണോ?fb ല്‍ ആത്മിയത കണ്ടെത്താനുള്ള ശ്രമം ആണോJanuary 18 at 2:03pm · Like · 1
Prakasan Nair നന്മയും മറ്റും അറിയേണ്ടത് തന്നെ. അതൊക്കെ ജീവിതത്തില്‍ വേണം. അത് ഗ്രഹിക്കുന്നതല്ല ശരിയായ ആത്മവിദ്യ.. അതിനു വേറെ വിദ്യകള്‍ ഉണ്ട്..January 18 at 5:05pm · Like
Prakasan Nair എന്തെങ്കിലും ചെയ്യുക ചെയ്യാതിരിക്കുക എന്നതൊന്നും ആത്മാവിലില്ല. രണ്ടും വ്യാവഹാരികത ആണ്. അതിനെ, വ്യാവഹരികതയെ നാം ആത്മാവില്‍ ആരോപിക്കുന്നത് ആത്മബോധം നമുക്ക് ഇല്ല എന്നതിന്‍റെ തെളിവാണ്..Jayan Parothingal
ആത്മീയത എവിടെ കണ്ടെത്താം എന്ന് കൂടി പറയണം .. ഏതു സ്വാമിയുടെ അടുത്ത് പോകണം എന്നും .. January 18 at 5:37pm · Edited · Like · 2
Prakasan Nair ആത്മീയത ഇവിടെ ഗുണമാകുന്നു
January 23 at 7:14pm

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ ഉദ്ദേശം മനസ്സിലായിക്കാണുമല്ലോ . സമയം കിട്ടുമ്പോൾ അദ്ദേഹം എപ്പോഴും അവസാനം നിർദ്ദേശിക്കുന്ന ലിങ്കുകളിൽ ഏതെങ്കിലും കേട്ട് എന്തെങ്കിലും മനസിലാകുന്നുണ്ടോ എന്ന് നോക്കുക.ഒരിക്കൽ ഞങ്ങൾ തമ്മിൽ തർക്കമുണ്ടായി . പേർസണൽ ചാറ്റിൽ വന്ന് സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു . എന്നെ അദ്ദേഹം ഒരിക്കലും ശല്യപ്പെടുത്താൻ ചെല്ലാതിരിക്കാൻ ബ്ലോക്ക് ചെയ്യുകയും ചെയ്തു എപ്പോഴും നിൽക്കക്കള്ളി ഇല്ലാതാകുമ്പോൾ ഈ സ്വാമിയുടെ ഒരു ലിങ്കെടുത്തു വീശും. അവസാനം ആണ് പരസ്യമാണ് ഉദ്ദേശം എന്ന് മനസ്സിലാകുന്നത്
Haripriya Nyt> വാസ്തവത്തിൽ ഈ ആർട്ട്‌ ഓഫ് ലിവിംഗ് , മറ്റു പരാമർശിച്ചിരിക്കുന്ന ആശയങ്ങൾ എന്നിവ ചാർവാക ദർശനം പുതിയ കുപ്പിയിൽ വന്നതാണോ സാറേ

Krishnan Kartha To Haripriya Nyt, അദ്ദേഹം പറഞ്ഞിരിക്കുന്നത് " ഇതു പണ്ട് ബൌദ്ധികര്‍ കോണ്ടു വന്ന ക്ഷണിക വിജ്ഞാന വാദം തന്നെ ആണ് !. അതില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം എന്ന് മാത്രം !. അദ്വൈത ദര്‍ശനത്തില്‍ ശ്രീ ശങ്കരന്‍ ഇതെല്ലാം യുക്തിയുക്തമായും പ്രാമാണികമായും നിഷേധിച്ചകാര്യങ്ങളാണ്." എന്നാണ്. ശ്രീ ശങ്കരന് ഇതൊക്കെ യുക്തിയുക്തമായും പ്രാമാണികമായും നിഷേധിക്കേണ്ടി വന്നത് ഇത്തരം പ്രമാണത്തെ മാത്രം മനസിലാക്കുകയും പ്രമേയത്തെ മനസിലാക്കുവാനുള്ള ക്ഷമയില്ലാത്തവരുമായ ബൌദ്ധന്മാർ കാരണമാണ്. അവർ ബുദ്ധന്റെ ക്ഷണിക വാദത്തെ അപ്പാടെ അങ്ങ് വിഴുങ്ങി. അപ്പോൾ അതിനെ വ്യക്തമാക്കുന്നതായിരുന്നു ശങ്കരന്റെ വാക്കുകൾ . പക്ഷെ ഇത്രയ്ക്ക് പ്രതിപക്ഷ ബഹുമാനമോ മതേതരത്വമൊ (മറ്റു അഭിപ്രായങ്ങളോടുള്ള ക്ഷമ) ഇല്ലാത്ത അദ്വൈതികൾ ക്ഷമിക്കണം അദ്വൈത "വാദികൾ" ആണ് കലാപങ്ങൾ ഉണ്ടാക്കിയത്. അവർ ഭാരതത്തിൽ ബുദ്ധവിഹാരങ്ങളെ ക്ഷേത്രങ്ങളാക്കി . ഇതര ദാർശനികന്മാരെ ഓടിച്ചു . ഒരു ചെറിയ വിഭാഗം വിവരദോഷികൾ ചെയ്തത് ഭാരതത്തിന്റെ ഹൃദയവിശാലതയ്ക്ക് തന്നെ കളങ്കമായി. ഈ പോസ്റ്റിൽ തന്നെ ആരോപണങ്ങൾ ഉന്നയിക്കുന്നതിലെ ആ അസഹിഷ്ണുത ബ്രഹ്മ ബോധമുള്ള ഒരാൾക്ക്‌ ഉണ്ടാകുമോ?
January 23 2015 at 8:28pm

Krishnan Kartha   to Haripriya Nyt  , പിന്നെ അദ്ദേഹം പറയുന്നത് " ബുദ്ധ സദ്ധാന്തങ്ങളെ അംഗീകരിക്കുന്ന ഓഷോ തുടങ്ങി പല ആത്മീയ ആചാര്യന്മാരും ഇത്തരം സിദ്ധാന്തങ്ങളെ ആണ് കുറച്ചു മാറ്റങ്ങള്‍ വരുത്തി അവിഷ്ക്കരിച്ചിട്ടുള്ളത്. " . എന്നാണ് . ഇത് കേട്ടാൽ തോന്നും , ഭാരതത്തിൽ അദ്വൈതമാല്ലാതെ ഒന്നും ചിന്തിക്കാൻ പാടില്ല എന്ന്.! ഭാരതീയത്വത്തിനു തന്നെ അന്യമാണീ കാഴ്ചപ്പാട്
January 23 015  at 8:32pm 

Krishnan Kartha   To Haripriya Nyt , അദ്ദേഹം പറയുന്നു " ഇതിനെല്ലാം പ്രധാന കാരണം ഇവരോ, അതു പോലെ അദ്വൈതമെന്ന് കരുതി മറ്റു പലതും കലര്‍ത്തി പ്രഭാഷണം നടത്തി വരുന്ന ഇന്നത്തെ പല ആചാര്യന്മാരോ അദ്വൈത സിദ്ധാന്തത്തെ ശങ്കരന്‍റെ ഭാഷ്യത്തിലൂടെ പോയി ഗ്രഹിച്ചില്ല എന്നത് കൊണ്ടാണ്." എന്ന്. അതായത് ഓഷോ മുതലായവരും അദ്വൈതം തെട്ടിദ്ധരിച്ച്ചിരിക്കുന്നവരും ആയ "ഇന്നത്തെ" ആചാര്യന്മാർ ശ്രീ ശങ്കരനെ വേണ്ട വിധം വായിച്ചില്ല എന്നാണ് . ഓഷോയുടെ പുസ്തകങ്ങൾ അങ്ങേർക്കു വായിക്കാൻ സമയം കിട്ടിക്കാണില്ല അല്ലെങ്കിൽ മനസിലായിക്കാണില്ല .ശങ്കര ഭാഷ്യം അല്ലാതെ സത്യമില്ല എന്ന് ഇവർ വാദിക്കുന്നു . അദ്ദേഹം കൊടുക്കുന്ന ലിങ്ക് കേട്ടാലും ഇത് മനസ്സിലാകും യഥാ ഗുരു തഥാ ശിഷ്യാ: !
January 23  015  at 8:39pm

Krishnan Kartha To Haripriya Nyt, വീണ്ടും താങ്കൾ പങ്കുവച്ച ചർച്ചയിൽ അദ്ദേഹം പറയുന്നു " അന്നത്തെ ചാര്‍വാകന്മാരുടെ സിദ്ധാന്തത്തില്‍ കുറച്ച് കാല്‍പനിക അദ്വൈതവും കലര്‍ത്തി ജീവിക്കുന്ന, കച്ചവടം ആക്കുന്ന വിദ്യയാണ് ഇന്നത്തെ LIVE IN THE PRESENT, ART OF LIVING, OBSERVATION എന്നൊക്കെ ആയി രൂപം കൊണ്ട് വന്നിരിക്കുന്നത്." എന്ന് . യോഗതത്വോപനിഷത്ത് , യോഗകുണ്ഡ്ല്യോപനിഷത്ത് , യോഗചൂഡാമണി , ശാണ്ടില്യോ പനിഷത്ത് , നാദബിന്ദു , ജാബാല ദര്ശനം മുതലായ ഉപനിഷത്തുകളിൽ പറഞ്ഞ യോഗ മാർഗങ്ങളെയും ക്രിയകളേയും ആണ് ആര്ട്ട് ഓഫ് ലിവിങ്ങിൽ ഉപയോഗിച്ചിരിക്കുന്നത് , അല്ലാതെ ചാർവകസംഹിതയൊന്നുമല്ല . Echart Toll ആണ് അദ്ദേഹം കുറ്റപ്പെടുത്തുന്ന മറ്റൊരു ആചാര്യൻ. ഈ നിമിഷം ആണ് എല്ലാ നിമിഷത്തിലും അതിക്രമിക്കുന്നത് എന്ന് അദ്ദേഹം പഠിപ്പിക്കുകയും ബുദ്ധിയുള്ളവർ മനസിലാക്കുകയും ചെയ്തു. ഇതൊന്നും ചാർവാക ദര്ശനം അല്ല .അത് പഠിക്കാൻ മധുവനത്ത്തിലെ വിന്റർ സ്കൂളിൽ വരേണ്ടി വരും/ ആ പ്രായം കഴിഞ്ഞും പോയി.!
January 23   2015  at 8:52pm

 Haripriya Nyt വളരെ നന്ദി Krishnan Kartha സാർ, വിശദമായ മറുപടിക്ക്
January 23  2015  at 8:55pm

Spk Sudhin ഇത് അദ്വൈതം ആണ് Ultimate View of Reality എന്ന കാഴ്ച്ചപാടില്‍ നിന്നും രൂപം കൊള്ളുന്ന ചിന്തഗതിയാണ്. ദര്‍ശനങ്ങളെ അവയുടെ തലത്തില്‍ കാണാന്‍ സാധിക്കണം. അവയൊന്നും സത്യമല്ല സത്യത്തെ വിവരിച്ചു തരാന്‍ ഉപയോഗിച്ച ഒരു Frame Work ആയി കാണണം. അതിനാല്‍ എല്ലാ ദര്‍ശനങ്ങളയും ഉള്‍കൊണ്ട്‌ സ്വന്തം അനുഭവത്തിന്‍റെ തലത്തില്‍ വിശകലനം ചെയ്തു മാത്രമേ നമ്മുടെതായ കാഴ്ച്ചപാടില്‍ എത്താന്‍ സാധിക്കു എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്... അത് നിരന്തരമായ ധ്യനതിലൂടെയും മനനതിലൂടെയും മാത്രമേ എത്തിച്ചേരാന്‍ സാധിക്കൂ തിരക്ക് കാണിച്ചാല്‍ ഇത്തരം സങ്കുചിത മനോഭാവത്തില്‍ ആകും എത്തിപെടുക.
January 23 at 9:04pm 

Spk Sudhin ഇവിടെ അദ്ദേഹം സൂചിപിച്ചത് Echart Tollinte Power Of Now എന്ന Book ആണ് . അതില്‍ Krishnan Kartha sir സൂചിപിച്ചത് പോലെ ചാര്‍വാക ദര്‍ശനത്തിന്‍റെ സൂചനകള്‍ ഒന്നും തന്നെ ഇല്ല. "In the normal, mind-identified or unenlightened state of consciousness, the power and creative potential that lie concealed in the Now are completely obscured by psychological time. You cannot find yourself by going into the past. You can find yourself by coming into the present. Life is now. There was never a time when your life was not now, nor will there ever be." - Power of Now
January 23 at 9:15pm ·

Spk Sudhin Sir, ഈ Living in the Moment തന്നെയാണോ കൃഷ്ണന്‍ പറയുന്ന കര്‍മ്മയോഗം?
January 23 at 9:20pm ·

Spk Sudhin “Regarding pleasure and pain, gain and loss, victory and defeat as equal, involve yourself in battle; you will not then incur any sin" -Verse 2:38. Isn't this possible only by a person who is rooted on present moment? If he slip to past or future surely he will be troubled by results of action.
January 23 at 9:34pm ·

Krishnan Kartha എനിക്കറിയാമായിരുന്നു സുധിൻ ആ ബുക്കും കൊണ്ട് വരും എന്ന്. രസകരമെന്നു പറയട്ടെ , അത് പ്രസിദ്ധീകരിക്കുന്നതിന്റെ മുന്പിലത്തെ വര്ഷം മധുവനത്തിലുള്ളവർ എല്ലാവരും കൂടി പെരിയാർ വന്യമൃഗ സങ്കേതത്തിൽ വഞ്ചിവയൽ  എന്ന സ്ഥലത്ത് ഒരു ക്യാംപ് നടത്തി . "ലിവിംഗ് ഇൻ ദി പ്രെസന്റ് " ആയിരുന്നു കാമ്പിന്റെ വിഷയം അന്ന് അത് ഉൾകൊള്ളാൻ , ആസൂത്രണം ചെയ്യാതെ ജീവിക്കാൻ , ക്യാമ്പ് അംഗങ്ങള്ക്ക് പലര്ക്കും സംശയം ആയിരുന്നു . പക്ഷെ പുസ്തകം വന്നപ്പോൾ അതിനു പ്രാമാണികത വന്നു......Spk Sudhin, അതെ ഇത് തന്നെയാണ് ഗീതയിലെ കര്മയോഗം (. ഇനി ആരെങ്കിലും അടികൂടാൻ വരുമോ എന്നറിയില്ല). പൂർണ ബോധത്തോടെയുള്ള കർമം .അബോധാവസ്ഥയിൽ അല്ലാതെ ചെയ്യുന്ന കർമം അത് മാത്രമല്ലേ ആത്മസമർപ്പണം ആയി ചെയ്യാൻ സാധിക്കൂ? ഈശ്വരന് സമര്പ്പിക്കുന്നത് എന്താണെന്ന് ഒരാൾക്ക്‌ ബോധം വേണ്ടേ? അപ്പോൾ ബോധപൂർവ്വം , താൻ എന്താണ് ചെയ്യുന്നത് എന്ന് അറിഞ്ഞാലേ അത് ഈശ്വരസമർപ്പിതമായി ചെയ്യാൻ സാധിക്കൂ ! ബോധപൂർവം ജീവിക്കുക. അതാണ്‌ ഏതൊരു സത്യാന്വേഷിയും ചെയ്യേണ്ടത്. (വക്കീലന്മാരോട് പ്രതികൾ പറയും " സാർ , അപ്പോഴത്തെ ആ അവസ്ഥയിൽ അങ്ങ് ചെയ്തുപോയി.... വേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു " എന്ന് . അബോധാവസ്തയാണിത് . )
January 23 at 9:41pm · 

Spk Sudhin അപ്പോള്‍ അതാണ് ശരിക്കും ഞങ്ങളുടെ  Mindfullness അല്ലെ?
January 23 at 9:45pm · 

Haripriya Nyt അല്ലാ ഈ ശങ്കരാചാര്യർ ഇത്ര കടും പിടുത്തമുള്ള ഒരാൾ ആയിരുന്നോ? അദ്ദേഹത്തിനും സഹിഷ്ണുത ഇല്ലാതെ മറ്റു വാദങ്ങളെ ഖണ്ഡിക്കാൻ പോയോ? എല്ലാത്തിന്റെയും ഐക്യം അദ്ദേഹത്തിന് മനസിലായില്ലായിരുന്നോ ? വിഡ്ഢിത്തമാണെങ്കിൽ ക്ഷമിക്കുക
January 23 at 9:47pm · 

Krishnan Kartha To Haripriya Nyt, വളരെ നല്ല ചോദ്യം ഹരിപ്രിയെ. ശ്രീ ശങ്കരൻ പൂർണമായ സന്തുലിത ജ്ഞാനത്തിനുടമ ആയിരുന്നു. അതുകൊണ്ടാണല്ലോ മറ്റു താത്വികന്മാരെ വാദത്തിൽ തോല്പിക്കാൻ സാധിക്കുന്നത് . അവരൊക്കെ വാദിച്ചതിനേക്കാൾ പാര്മാർഥികം അദ്വൈതം തന്നെ ആയിരുന്നു. ശൂന്യവാദം ഏ ഡീ രണ്ടാം ശതകത്തിൽ നാഗാർജ്ജുനൻ ആണ് തന്റെ മാധ്യമിക സംഹിതകളിലൂടെ പ്രകാശിപ്പിക്കുന്നത്. അതിന് മുൻപ് തന്നെ ബൗദ്ധ ദർശനത്തിൽ അതുണ്ടായിരുന്നെങ്കിലും രാജസേവയുടെ ധൃതിയിൽ പലരും ശ്രദ്ധിച്ചില്ല . നഗാർജുനനു ശേഷം അത് മനസിലാക്കാനുള്ള ത്രാണിയും ശ്രാവകബൗദ്ധൻമാര്ക്ക് ഇല്ലായിരുന്നു. ആ പ്രതിസന്ധിയിൽ ആണ് പ്രകൃതി ശ്രീശങ്കരനെ അരങ്ങത്ത് എത്തിക്കുന്നത്. അദ്ദേഹത്തിനു മുൻപ് തന്നെ ഉപനിഷത്തുകളിൽ പ്രകാശിതം ആയിരുന്ന അദ്വൈതദർശനത്തെ പണ്ഡിതസമക്ഷം (ബഹുജന സമക്ഷം അല്ല , ശ്രദ്ധിക്കണം ) അവതരിപ്പിച്ചു. തെറ്റായ ശൂന്യാവബോധത്തെ മാറ്റാൻ . ഹരിപ്രിയ സംശയിക്കുന്നത് പോലെ ശങ്കരൻ സങ്കുചിതമനസ്കൻ അല്ലാതിരുന്നതു കൊണ്ടാണ് ബഹുജനത്തിനായി , ബദരിനാഥം തുടങ്ങി ആസേതുഹിമാചലം ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നതായി ചരിത്രത്തിൽ കാണുന്നത്. അദ്ദേഹം ബഹുജനത്തിനു അദ്വൈതം നിർദ്ദേശിച്ചില്ല ഈ പ്രകാശൻ നായരെയോ അദ്ദേഹത്തിന്റെ സാമിയെയോ പോലെ.
January 23 at 10:08pm · Like · 3

Haripriya Nyt ഞാൻ ചോദിച്ചതിൽ അഭിമാനിക്കുന്നു ......വളരെ നന്ദി Krishnan Kartha സാർ, വിശദമായ മറുപടിക്ക്
January 23 at 10:10pm · 

Haripriya Nyt ആരാണീ ശ്രാവക ബുദ്ധന്മാർ?
January 23 at 10:11pm ·

Krishnan Kartha മാര്ഗത്തെക്കുറിച്ച് കേൾക്കുക മാത്രം ചെയ്യുക എന്ന പ്രാഥമിക തലത്തിലുള്ള സാമാന്യരെ ആണ് ശ്രാവകന്മാർ എന്ന് വിളിക്കുന്നത്. അതിൽ നിന്ന് അഭിധർമ്മ ബുദ്ധന്മാരും സമാസമ ബുദ്ധന്മാരും ഉണ്ടാവുന്നു
January 23 at 10:15pm ·

Sreenath R സാർ അപ്പൊ അദ്വൈതം ആണോ ആത്യന്ധിക സത്യം? സൂന്യതാ വാദം തന്നെ ആണോ അദ്വൈതം? അതൊ അതിലും മെലെയൊ?
January 23 at 10:17pm · 

Krishnan Kartha To Sreenath R, രണ്ടുമല്ല.രണ്ടിനെ രണ്ടായി കാണുന്നവരെ സംബന്ധിച്ചിടത്തോളം രണ്ടുമല്ല. ........എന്നാൽ രണ്ടും ഒന്നാണ് എന്ന് മനസിലാക്കാൻ ഭാഗ്യമുള്ളവർക്ക് രണ്ടും ആണ് ......."അദ്വൈതം" ആണെന്നെ പറയുന്നുള്ളൂ . "രണ്ടല്ല" എന്നാണ് പറയുന്നത് . ഏകം എന്നല്ല. അപ്പോൾ രണ്ട ഉണ്ട് എന്നാൽ വാസ്തവത്തിൽ ഒന്ന് ഒന്നിന്റെ പ്രതിബിംബം മാത്രമാണ് . ഈ ഒന്ന് തന്നെ "ഉണ്ട്" എന്ന് പറയണമെങ്കിൽ " ഇല്ലാത്തത് " എന്തോ ഉണ്ടാകണമല്ലോ .അപ്പോൾ 'ഇല്ലായ്മ " അതിൽ നിന്ന് "ഉണ്ടായ്മ " എന്ന് മനസിലാക്കാം. അപ്പോൾ ശൂന്യത ആദ്യം അതിൽ നിന്ന് ഒന്ന്.

No comments:

Post a Comment