Friday, April 10, 2015

ഒരു ബുദ്ധൻ അഥവാ ജീവന്മുക്തൻ എങ്ങിനെ ലോകത്തെ കാണുന്നു?


March 30, 2015 at 7:31pm
Baiju N T :How does a Yogi actually see things?
സാധാരണക്കാരായ നാമുക്കെല്ലാം പഞ്ചേന്ദ്രിയഗോചരങ്ങളായ വസ്തുക്കളെല്ലാം അനുഭവവേദ്യമാവുന്നത് തൃമാനമായ (3D) രീതിയിലാണ്. നീളം, വീതി, പൊക്കം എന്നിവയുടെ അടിസ്ഥാനത്തിലാണ് വസ്തുക്കളെ നാം കാണുന്നതും മനസിലാക്കുന്നതും. എന്നാൽ, ഈ മാനദണ്ഡങ്ങൾക്ക് അതീതമായി വസ്തുക്കളെ വീക്ഷിക്കാൻ ഒരു യോഗിയ്ക്ക് സാധ്യമാവണമല്ലോ? Can a Yogi view things in more than three dimensions? How does he actually see things?


Krishnan Karthaയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിൽ നിന്ന് : ഒരാൾ ഒരിക്കൽ ഒരു സിനിമ കാണാൻ തിയേറ്ററിൽ പോയത്രേ! പോയപ്പോൾ കണ്ടത് അയാൾ തന്നെ സംവിധാനം ചെയ്ത സിനിമയായിരുന്നത്രേ! ആവേശഭരിതരായ കാണികൾക്കിടയിലിരുന്ന് സ്ക്രീനിലേക്ക് നോക്കുമ്പോൾ അയാൾ കണ്ടത് കഥയെയോ കഥാപാത്രങ്ങളെയോ മാത്രമായിരുന്നില്ല. അതിനപ്പുറം, കഥാതന്തുവിൽ നിന്നാരംഭിച്ച് അവസാന എഡിറ്റിംഗിൽ വരെ ചെന്നവസാനിക്കുന്നതെല്ലാം... ഈ വിധത്തിലാണ് ഒരു യോഗി യാഥാർത്ഥ്യത്തെ കാണുന്നത്. സത്യത്തെ സത്യമായി, പരിപൂർണ്ണമായ അവബോധത്തോടെ. ഇനി.... ഞാനാണ് ഇതിന്റെ വലിയ സംവിധായകനെന്നും പറഞ്ഞ് സിനിമ കാണാൻ ഇരുന്നാൽ അയാൾക്ക് ഒരിക്കലും ആ സിനിമ ആസ്വദിക്കാൻ കഴിയില്ല. സംവിധായകൻ എന്ന നില മറന്ന് കാണികൾക്കൊപ്പം ഇഴുകിച്ചെരുമ്പോൾ അയാൾക്ക് ആ സിനിമ അഴകാർന്ന ഒരു അനുഭവമാവുന്നു. ഇത് യോഗികൾക്കും സംഭവിക്കും. പരിപൂർണ്ണമായ അവബോധത്തിൽ നിന്ന് അവർ താൽക്കാലികമായിട്ടെങ്കിലും മാറിനിന്നേക്കാം. അതിന് എന്റെ ഗുരു {ശ്രീ സത്യസായി ബാബ} നൽകുന്ന വിശദീകരണം ഇങ്ങനെയാണ്: “I separated myself from myself to enjoy myself.”


കൃഷ്ണേട്ടനുമായുള്ള ഫോൺ സംഭാഷണങ്ങൾ ഉപസംഗ്രഹിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം, ചിലപ്പോൾ ഒരു മണിക്കൂറിനുമധികം നീളാറുള്ള അത്തരം സംഭാഷണങ്ങളിൽ വന്നുകയറാറുള്ള അസംഖ്യം ചിന്തകൾ ഓർത്തുവയ്ക്കുക, പിന്നെയത് ഒരെഴുത്തുകാരന്റെ കരവിരുതോടെ പരസ്പരം കോർത്തിണക്കുക... ഇതൊന്നും എളുപ്പം സാധിക്കുന്ന കാര്യങ്ങളല്ല. എന്നാലും, “കേട്ടുകളയുക” എന്ന എന്റെ പതിവ് ശീലത്തിൽ നിന്ന് വിഭിന്നമായി, മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ തൊട്ടുമുമ്പ് നടന്ന ഒരു ഫോൺ സംഭാഷണം കുറിച്ചുവയ്ക്കണമെന്ന് കരുതി, ഓർക്കുന്നിടത്തോളം വിശദാംശങ്ങളോടെ. അതിവിടെ ഒരു കീഴ്‌വഴക്കമായി മാറട്ടെ എന്നും പ്രത്യാശിക്കുന്നു.- nt baiju

Return to Index on Topics under discussion with Krishnan Kartha

No comments:

Post a Comment