Ardhanareeswara.The perfect blend of Chith (Awareness) and Ananda (Bliss). This is SAMAADHI ! Samaadhi means equilibrium of "Dhi
"Dhi" is generally translated as Buddhi or intellect. But in fact Dhi is more than that. When Buddhi (intellect) is connected with perception, Dhi involves more than perception.
The human brain has two parts called the hippocampus and the amygdala. One controls cognizance and the other, experience. There also the awareness and experience parts are wonderfully divided. "Dhi" connotes the union of both these aspects and hence it is more than the normal translation of Dhi as Buddhi.
When one achieves equilibrium in Dhi it is known as Samadhi. Thus it is the perfect blend of Chith (awareness) and Ananda (Bliss) . Siva represents CHith and Sakthi , the Ananda. So Ardhanareeshwara is a state attained by enlightened ones. Krishnan Kartha -
ചിത്ത് ( അറിവ്) , ആനന്ദം (അനുഭവം ) എന്നിവയുടെ മനോഹരവും സമന്ജസവും ആയ ഏകീകരണം ആണ് അർദ്ധനാരീശ്വരൻ . ഇതാണ് സമാധി.
സമാധി എന്നാൽ സമമായ ധി എന്നാണു പറയുക. ഈ 'ധി' പലപ്പോഴും ബുദ്ധി എന്നാണു വിവർത്തനം ചെയ്യപ്പെടുക.എന്നാൽ ധി ബുദ്ധിയെക്കൾ മുകളിൽ ആണ്
മനുഷ്യന്റെ തലച്ചോറിനു രണ്ടു ഭാഗങ്ങൾ ഉണ്ട് . ഹിപ്പോകാംപസ്സും അമീഗ്ദലയും . ഒന്ന് അറിവുകളെയും മറ്റൊന്ന് അനുഭവങ്ങളെയും നിയന്ത്രിക്കുന്നു . ചിത്തും ആനന്ദവും മനുഷ്യ മസ്തിഷ്കത്തിൽ തന്നേ മനോഹരമായി വിഭജിച്ച് വച്ചിരിക്കുന്നത് അത്ഭുതം തന്നെ ! ഇവയുടെ രണ്ടിന്റെയും യോഗമാണ് യഥാർത്ഥത്തിൽ " ധീ " എന്ന് പറയുന്നത്.
ഒരാൾ ധീയുടെ സന്തുലനാവസ്ഥയിൽ എത്തുമ്പോൾ ആണ് സമാധ്യസ്ഥൻ എന്ന് വിളിക്കപ്പെടുക.( ഇത് മരണമല്ല ) ഇവിടെ ചിത്ത് ( അറിവ്) , ആനന്ദം (അനുഭവം ) എന്നിവയുടെ മനോഹരവും സമന്ജസവും ആയ ഏകീകരണം സംഭവിക്കുന്നു ശിവൻ എന്നത് ചിത്തിനെയും ശക്തി എന്നത് ആനന്ദത്തെയും സൂചിപ്പിക്കുന്നു അങ്ങനെ അർദ്ധനാരീശ്വരൻ എന്നത് ഇത്തരത്തിലുള്ള , സമാധ്യവസ്ഥയിലുള്ള , ബുദ്ധന്മാരോ / ജീവന്മുക്തന്മാരോ / യോഗികാലോ ഒക്കെ എത്തുന്ന സ്ഥിതിയാണ് . ആത്മീയമായ സ്ഥിതി സമത്വം !
എന്‍റെ ഒരു ചോദ്യത്തിനു മുകളില്‍ നടന്ന ഗ്രൂപ്പ് ചര്‍ച്ചയില്‍ Krishnan Kartha യിൽ നിന്ന് വന്ന ഒരു വിവരണം പ്രസക്തമായതിനാൽ താഴെ ചേർക്കുന്നു
"സമാധി എന്ന് പറഞ്ഞാൽ മരണം ആണെന്നാണ് സാമാന്യമായി ധരിച്ചു വച്ചിരിക്കുന്നത് . ജീവിച്ചിരിക്കുമ്പോൾ സമാധ്യവസ്ഥയിൽ എത്തുന്നവർ ചുരുക്കം ആയതിനാലാണ് മരണത്തിലെങ്കിലും സമാധി എത്തി എന്ന് മറ്റുള്ളവർ സമാധാനിച്ചിരുന്നത് . അങ്ങനെ സമാധി മരണം ആയി. അതുപോലെ തന്നെയാണ് മോക്ഷം എന്നതും . മോഹ ക്ഷയം ആണ് മോക്ഷം ആയത്. ചുറ്റും കാണുന്ന ജഗത്തിനെ കുറിച്ച് മോഹിതൻ ആയിരിക്കുന്ന (enchanted ) അവസ്ഥയുടെ ക്ഷയം ആണ് മോക്ഷം.( ഇവിടെ മോഹം എന്നത് ആഗ്രഹമല്ല , മറിച്ച് "മോഹാലസ്യപ്പെട്ടു " എന്ന് പറയുന്നതിലെ മോഹം ആണ്) ജീവിച്ചിരിക്കുമ്പോൾ സമാധ്യവസ്ഥയിൽ , അതായത് സമമായ ധീ യുടെ , വിവേചനത്തിന്റെ , അവസ്ഥയിൽ , എത്തുന്നവർ എത്രയോ പേരുണ്ട് . അവരാരും പുരുഷാരത്തിന്റെ മുൻപിൽ സ്വയം പ്രദർശന വസ്തുക്കൾ ആകണമെന്നില്ല . ഇത്തരം സമാധ്യവസ്ഥയിൽ എത്തുന്നവർക്ക് മോഹക്ഷയം സംഭവിച്ചു കഴിഞ്ഞു . അവർ മോക്ഷം നേടിയവർ ആണ്. അവർക്ക് ജീവിതവും ഉണ്ട്. അവരെ ഉപനിഷത്തുക്കൾ 'ജീവന്മുക്തന്മാർ ' എന്ന് വിളിക്കുകയും ചെയ്യുന്നുണ്ട്. ഒരു തരത്തില്‍ പറഞ്ഞാല്‍ "മനസ്സിെൻ മരണമാണ് മോക്ഷം" പക്ഷെ "അതോടെ ജീവിതം തീരുന്നു." എന്ന് പറയാൻ സാധിക്കില്ല . വാസ്തവത്തിൽ അവരാണ് 'ജീവിക്കുന്നത് " , മറ്റുള്ളവർ മോക്ഷത്തെയും സ്വപ്നം കണ്ടു കിതയ്ക്കുന്നതെ ഉള്ളൂ മോക്ഷം എന്നതിന്റെ യാഥാർത്ഥ്യം അറിയാവുന്നതിനാൽ ആണ് വിവേകാനന്ദ സ്വമിയെപ്പോലുള്ളവർ "ബ്രഹ്മപദം തുച്ച്ഛം " എന്ന് വിചാരിച്ചിരുന്നത് എന്നും മനസിലാക്കണം . മോക്ഷത്തിനപ്പുറവും മനസ്സുണ്ട് , ഇപ്പോഴുള്ള മനസ്സിന്റെ ഒരു ചാഞ്ചല്യവുമില്ലാത്ത ഓളങ്ങൾ ഇല്ലാതെ ഉള്ള മനസ്സ് . അത് നിശ്ചലമായ തടാകം ആകാശത്തെയും മറ്റും യഥാതഥമായി പ്രതിഫലിപ്പിക്കുന്ന പോലെ ആത്മാവിനെ പ്രതിബിംബിക്കുന്നു . അപ്പോൾ മനസ്സും ആത്മാവും ഒന്നായി അനുഭവപ്പെടുന്നു . മനസീന്റെ ഇളക്കം മാറ്റുന്ന , അതായത് ചിന്തകൾ ആകുന്ന ഓളങ്ങളെ ഇല്ലാതാക്കുന്ന പ്രക്രിയയെ "ധ്യാനം " എന്ന് വിളിക്കുന്നു
Return to Index on Topics under discussion with Krishnan Kartha

No comments:
Post a Comment