Friday, April 10, 2015

സഹജ മാര്‍ഗം, വിപാസ്സന, അനാപാനസതി


Spk Sudhin on 31 March 2015: ഞാന്‍ 2 ദിവസം മുന്‍പ് സഹജ മാര്‍ഗം ധ്യാനരീതിയുമായി പരിചയപ്പെടുകയുണ്ടായി. ഹൃദയത്തില്‍ ദിവ്യ പ്രകാശം നിറയുന്നു എന്ന് ഒരു സങ്കല്‍പം ആദ്യം സൃഷിടിച്ച ശേഷം സാക്ഷി ഭാവത്തില്‍ ഇരിക്കുക എന്നതാണ് ആ രീതി. "സാക്ഷി ഭാവത്തില്‍ ഇരിക്കുക" എന്ന ഈ രീതി തന്നയാണ് വിപാസ്സന ധ്യാനത്തിലും ചെയുന്നത് എന്ന് മുന്‍പ് എവിടേയോ വായിച്ചിട്ടുണ്ട്. അതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പര്യം ഉണ്ട്.
ശ്വാസത്തെ നിരീക്ഷിക്കുക എന്ന ധ്യാന മാര്‍ഗവും വിപസ്സനയും തമ്മില്‍ വ്യത്യാസപ്പെടുന്നുണ്ടോ? വിവിധ ധ്യാന രീതികള്‍ വ്യത്യസ്ത ഫലങ്ങള്‍ ആണോ ധ്യാനിക്കുന്ന വ്യക്തിയില്‍ ഉണ്ടാക്കുന്നത്‌?
ശ്രീനാഥിന്‍റെ ധ്യാനവുമായി ബന്ധപെട്ട പോസ്റ്റില്‍ അനാപാനസതി സൂത്രത്തെ കുറിച്ച് സൂചിപിച്ചു കണ്ടു. ബുദ്ധന്‍ ഉപദേശിച്ചത് ഏതു ധ്യാന മാര്‍ഗം ആണ്? അനാപാനസതി സൂത്രത്തില്‍ പറയുന്ന ധ്യാന മാര്‍ഗവും സര്‍ പറഞ്ഞു തന്ന ശ്വാസത്തെ നിരിക്ഷിക്കുക എന്ന മാര്‍ഗവും വ്യത്യസ്തം ആണോ?

  
Krishnan Karthaഇത് വായിച്ചപ്പോൾ എനിക്കോര്മ്മ വരുന്നത് ഒരു ഓഷോ സന്ന്യാസി ഓഷോയോട് പറഞ്ഞ കാര്യമാണ് . " ഞാൻ ബോംബെയിൽ പോയിരുന്നപ്പോൾ യാദൃശ്ചികമായി മുക്താനന്ദയുടെ ആശ്രമത്തിനു അടുത്തൂടെ പോകാനിടയായി.എന്നെ കണ്ട് അവിടെയുള്ളവർ എന്നെ അകത്തേക്ക് ക്ഷണിച്ചു .അങ്ങയുടെ ശിഷ്യനായതിനാൽ എന്നെ ബഹുമാനിച് മുൻപേ കൊണ്ടിരുത്തി ..." ഓഷോ മനൃപടി പറഞ്ഞു : "ബോംബെയിൽ പോകുന്ന ഒരാൾ "യാദൃശ്ചികമായി മുക്താനന്ദയുടെ ആശ്രമത്തിനു അടുത്തൂടെ" പോകാൻ വഴിയില്ല . കാരണം ഗണേഷ്പുരി ബോംബെയുടെ നടുക്കൊന്നുമല്ല . പിന്നെ നിങ്ങളെ വിളിച്ചുകയറ്റാനും പോകുന്നില്ല .നിങ്ങൾക്ക് ശ്രദ്ധ കിട്ടിയപ്പോൾ നിങ്ങളിലെ ഈഗൊയ്ക്ക് സന്തോഷമായി "
സുദിൻ , വിപാസന ഇതൊന്നുമല്ല. ബുദ്ധൻ വിപാസനയോടോപ്പം പ്രാധാന്യം കൊടുത്തിരുന്ന "ശീല" ങ്ങൾ അനുസരിച്ച് പോയില്ലെങ്കിൽ ഇത് കൊണ്ട് മാനസിക വിഭ്രാന്തിയും നിശ്ചയം ആണ് സാധാരണ ജീവിതം നയിക്കുന്നവര്ക്ക് ഈ ശീലങ്ങൾ കുറച്ചു ബുദ്ധിമുട്ടും ആണ് . "ഹൃദയത്തില്‍ ദിവ്യ പ്രകാശം നിറയുന്നു എന്ന് ഒരു സങ്കല്‍പം ആദ്യം സൃഷിടിച്ച ശേഷം സാക്ഷി ഭാവത്തില്‍ ഇരിക്കുക എന്നതാണ് ആ രീതി"എന്ന് താങ്കൾ പറഞ്ഞിരിക്കുന്നു ഇതിൽ നിന്ന് എന്ത് മനസിലാക്കുന്നു . മനസ്സിനെക്കൊണ്ട് "സങ്കൽപ്പിക്കാൻ " പ്രേരിപ്പിക്കുന്നു . അവിടെത്തന്നെ തെറ്റുന്നു . കുറുക്കനെ കോഴിക്കൂട് സംരക്ഷിക്കാൻ ഏൽപ്പിക്കുന്നത് പോലെ. ................ ............ മനസ്സിനെ നിരീക്ഷിക്കാൻ വിപാസന പറയുന്നുണ്ട്. പക്ഷെ mindfulness ഉണ്ടാകാൻ ശീലത്തിന്റെ പിന്തുണ ഉണ്ടാകണം

ശ്വാസത്തെ നിരീക്ഷിക്കാൻ ആണ് ഞാൻ പറയാറ് . അനാപാനസതിയും ഇത് തന്നെ. പക്ഷെ ഒരു വ്യത്യാസമുണ്ട് . ബുദ്ധൻ അനാപാനസതി സൂത്രത്തിൽ ദീർഘമായി ശ്വസിക്കാൻ ആവശ്യപ്പെടുന്നു . അതിവിടെ ഇല്ല . ശ്വാസത്തിന്റെ ദൈര്ഘ്യം നിർണയിക്കുന്നതും "മനസ്" തന്നെയാണ് . (മറ്റൊരു കുറുക്കൻ) .ധ്യാനിക്കാൻ ഇരിക്കുക .സ്വാഭാവികമായി ശ്വസിക്കുക. അവനവനിൽ അന്തർലീനമായ ചൈതന്യത്തെ ഉണർത്താൻ കൂടുതൽ സാഹസവും അഭ്യാസവും ക്രിയയും ഒന്നും വേണ്ട അതാണ്‌ യഥാർത്ഥത്തിൽ സഹജമായ വഴി .സാധാരണ 21600 പ്രാവശ്യം ശ്വസിക്കുന്ന ഒരുവനും സത്യത്തിലെത്തിച്ചേരാൻ സാധിക്കും , വഴിയിൽ മേല്പറഞ്ഞത് പോലെ ആശ്രമത്തിൽ കയറിയില്ലെങ്കിൽ.

Spk Sudhin on 1st April 2015  സര്‍, എന്ത് കൊണ്ടാണ് ശ്വാസത്തെ നിരീക്ഷിക്കാന്‍ പറയുന്നത്? ശ്വാസത്തെ നിരീക്ഷിക്കുമ്പോഴും മനസ്സിന്‍റെ പ്രവര്‍ത്തനം സംഭവിക്കുന്നില്ലേ?

Krishnan Kartha : പഞ്ചീകരണത്തിലെ  ആദ്യത്തെ സ്ഥൂലമായ കാര്യം വായു ആണല്ലോ . ആകാശാദ് വായു..വായോരഗ്നി ... ഇങ്ങിനെയാണ്‌ സത്ത്  പ്രപഞ്ചമായി മാറുന്നത്. ഏറ്റവും സൂക്ഷ്മമായിരിക്കുന്ന ആകാശത്തിനോട് ഏറ്റവും അടുപ്പമുള്ളതും ഏറ്റവും ആദ്യം സ്ഥൂലം ആയിട്ടുള്ളതും വായു ആണ്. ആ വായു പ്രാണന്റെ രൂപത്തിൽ ശരീരത്തിൽ വർത്തിക്കുന്നു അപ്പോൾ'ഏറ്റവും മുകളിലുള്ള ഘടകത്തെ തന്നെ ഉപയോഗിക്കാം. ഉപനിഷത്തുക്കൾ പറയുന്നത് മനസിന്റെ വിക്ഷേപങ്ങൾക്ക് കാരണം വാസനയും ശ്വാസവും ആണെന്നാണ്‌ . വാസനയെ നിയന്ത്രിക്കാൻ ആവില്ല. ആയതിനാൽ അടുത്ത ലഭ്യമായ കാര്യം ശ്വാസം ആണ് .അതിനാൽ ശ്വാസത്തെ ഉപയോഗിക്കുന്നു . നാം അറിയുന്ന സത്യം ശ്വാസം ആണ്. ബാകി ഒക്കെ കെട്ടുകേഴ് വിയെ ഉള്ളൂ. ആദ്യം മുതൽ അവസാനം വരെ നമ്മുടെ കൂടെയുള്ളതും ശ്വാസം ആണ് പിന്നെ മനസ്സിന്റെ കാര്യം. മനസ്സിന്റെ സൂക്ഷ്മമായ തലം ആണ് ഈ ധ്യാനത്തിൽ ഉപയോഗിക്കപ്പെടുന്നത്. ചിത്തത്തിൽ നിന്നുള്ള ഓർമ്മകളോ  മറ്റോ ഇവിടെ വരുന്നില്ല. എന്തെങ്കിലും സങ്കല്പിക്കാൻ പറയുമ്പോൾ ഓർമ  ആവശ്യമായി വരുന്നു 

No comments:

Post a Comment