Friday, April 10, 2015

ശ്രീ നളിനാക്ഷൻ ഗോപാലപ്പണിക്കർ ബിബീഷ് പഴയന്നൂര് അജിതജിത് കൃഷ്ണൻ കർത്താ എന്നിവരുടെ -2015 ജനു 31നു നടന്ന ഒരു ഫേസ്ബുക്ക് പ്രഭാതസവാരി

Bibeesh Pazhayannoor , Nalinakshan Gopalapanikar Ajith Ajith എന്നിവരും Krishnan Kartha യുമായി 2015 January 31 ഫേസ്ബുക്കിൽ പ്രഭാത സവാരിയ്ക്കിടയിൽ നടന്നചർച്ച നമ്മുടെ കൂട്ടുകാർക്കായി പോസ്റ്റ്‌ ചെയ്യുന്നു


Bibeesh Pazhayannur (posted in his timeline on 18 january 2015)
  ·
ആത്മീവുമല്ല ഭൌതികവുമല്ല എന്ന തരത്തില്‍ രണ്ടും അല്ലാത്ത ജീവിതം ജീവിക്കുന്നവര്‍ക്ക് ദുഃഖവും പു നര്‍ജന്‍മവുമാണ് ഫലം. ഒന്നല്ലെങ്കില്‍ ഒരു നല്ല ഭൌതികനായി ജീവിക്കുക. ദുശീലങ്ങള്‍ക്കൊന്നും പിടി കൊടുക്കാതെ സാന്‍മാര്‍ഗിക ജീവിതം നയിക്കുക. നല്ല ഒരു കുടുംബജീവിതം ജീവിക്കുക. ഇനി ഭൌതികജീവിതത്തൊടു വിരസതയാണുള്ളതെങ്കില്‍ ഒരു നല്ല ആത്മീയ ജീവിതം ജീവിക്കുക. ആത്മാന്യേക്ഷണം മാത്രമായിരിക്കണം അവിടെ ലക്ഷ്യം. ആത്മീയത്തിലേക്ക് ഇറങ്ങിയാല്‍ കുറേ പണം ഈശ്യരന്‍ എത്തിക്കും എന്നു വിചാരിച്ചോ ജീവിതം സുഖമാകും എന്നോ വിചാരിച്ചോ ആയിരിക്കരുത് ആത്മീയ ജീവിതം തിരഞ്ഞെടുക്കേണ്ടത്. ഈശ്യരനെ തേടുമ്പോള്‍ എന്തൊക്കെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നാലും കണ്ടേ തീരൂ എന്ന തീരുമാനത്തോടെയാകണം ആത്മീയത്തിലേക്കിറങ്ങേണ്ടത്. തുടക്കത്തില്‍ നല്ല ഉഷാറോടെ ഇറങ്ങി ആത്മീയത്തിനെ അവസാനം താന്‍ മുലം പേരു ദോഷം പോലും വരാന്‍ അനുവദിക്കരുത്. ഒന്നും കാംക്ഷിക്കാതെയും ആത്മചിന്തയും മാത്രം ആയി വേണം ജീവിക്കാന്‍. ഭൌതികത്തില്‍ നല്ല ഒരു ജീവിതം ജീവിക്കുന്നവര്‍ക്ക് ഈ ജന്‍മത്തിലെന്നല്ല അടുത്ത ജന്‍മത്തില്‍ പോലും കഷ്ടപ്പെടേണ്ടി വരില്ല. കാരണം ജീവിക്കുന്നത് സത്തായാണെങ്കില്‍ അസത്ത് കൂടെയുണ്ടാകില്ല. അടുത്ത ജന്‍മത്തിലെങ്കിലും പരിപൂര്‍ണ ഈശ്യരീയ അന്യേക്ഷിയായി ഇറങ്ങി അയാള്‍ തീര്‍ച്ചയായും ഭഗവത് പാദത്തിലെത്തും. ഇനി ഈ ജന്‍മത്തില്‍ ആത്മീയജീവിതം നയിക്കുന്ന ആള്‍ താന്‍ ജീവിക്കുന്ന ചര്യ ശരിയാണെങ്കില്‍ അയാള്‍ക്കും പിന്നെയൊരു ജന്‍മമില്ല. ആഗ്രഹങ്ങളാണ് സ്യഷ്ടിയുണ്ടാക്കുന്നത്. ആഗ്രഹം നിലക്കുന്നിടത്ത് പുനര്‍ജന്‍മവും ഇല്ലാതാകുന്നു. രണ്ടുമല്ലാത്ത ജീവിതം നയിക്കുന്നവരാകട്ടെ എവിടെയും എത്താതെ പുനര്‍ജന്‍മചക്രത്തില്‍ കടന്ന് കറങ്ങുകയേ ഉള്ളൂ

Satheesan Moleri Illam ഈ ഭൂമി മുഴുവന്‍ കാണണം എന്നുവിചാരിച്ചാൽ തന്നെ ഒരു പുരുഷായുസ്സ് മതിയാകില്ല . എന്നിട്ടല്ലേ വേറേ ജന്മത്തെ കുറിച്ചു ചിന്തിക്കുന്നത് !!?

Bibeesh Pazhayannur മലം രുചിച്ചു ശിലിച്ച ഈച്ച മാമ്പഴം ടുത്തുണ്ടെങ്കിലും രുചിച്ചു നോക്കാന്‍ ഇഷ്ടപ്പെടില്ല
 ·
Bibeesh Pazhayannur എണ്ണി എണ്ണി കുറയുന്നിദായുസും മണ്ടി മണ്ടി കരേറുന്നു മോഹവും
 ·
Satheesan Moleri Illam മനുഷ്യന് ഏത് ശീലവും എപ്പോള്‍ വേണമെങ്കിലും മാറ്റിയെടുക്കാൻ കഴിയും . മറ്റു ജീവികൾ അതുപോലെയാണ് എന്ത് ചിന്തിക്കുന്നത് ബുദ്ധിയാണോ? . ആയുസ്സ് എണ്ണുന്നത് നിരാശാജീവിതമാണ് . ലക്ഷ്യം ഉറച്ച വ്യക്തി അടുത്ത ജന്മത്തിന് കാത്തിരിക്കില്ല

Bibeesh Pazhayannur ലക്ഷ്യം ഉറയ്ക്കണം എന്നേ ഉദ്ദേശിക്കുന്നുള്ളൂ
 ·
Satheesan Moleri Illam ഇന്ന് ചെയ്യേണ്ടത് ഇപ്പോള്‍ ചെയ്യുക , നാളേക്ക് മാറ്റിവയ്ക്കുന്നത് ഊര്‍ജ്ജം ചോരാൻ കാരണമാകും . 'ഇന്നലെ' തിരിച്ചുകിട്ടും എന്നു ചിന്തിക്കരുത് . മടിയന്മാരുടെ സ്വപ്നമാണ് പുനർജന്മം
 ·
Bibeesh Pazhayannur ആരും മടിയന്‍മാരാകാതിരിക്കാനാണ് വേദാന്തം പുനര്‍ജന്‍മം ഉണ്ടാക്കിയിരിക്കുന്നത്

Satheesan Moleri Illam ജന്മം ആരും ഉണ്ടാക്കിയതല്ല എന്ന് അസ്സന്നിഗ്ദമായി വേദം പറയുന്നു . പേടിപിപ്പിച്ച് നിൻത്താൻ ചിലരുടെ വിദ്യയാണ് പുനർജന്മം

Bibeesh Pazhayannur അങ്ങിനെ കേട്ടു കേള്‍വിയില്‍ മാത്രമിരിക്കാതെ സ്യയം വ്യക്തമാകുന്നതാണ് യഥാര്‍ത്ഥ ജ്ഞാനം

Bibeesh Pazhayannur ആത്മീയത്തില്‍ പ്രയത്നിക്കാതെ കേട്ടതും വായിച്ചതിലും മാത്രമായി നില്‍ക്കുന്നവന്‍ അജ്ഞാനി തന്നെയാണ്
 ·
Jyothish Ks ആത്മീയത്തില്‍ പ്രയത്നിക്കാതെ കേട്ടതും വായിച്ചതിലും മാത്രമായി നില്‍ക്കുന്നവന്‍ അജ്ഞാനി തന്നെയാണ്.
·
Satheesan Moleri Illam പ്രയത്നം ?

Jyothish Ks ;"Meditation."
 ·
Satheesan Moleri Illam കേൾക്കുകയു വായിക്കുകയും ചെയ്യുന്നത് ഇന്ദ്രിയങ്ങളുടെ കഴിവുകളോടെയാണ് . ഇവയുടെ സഹായമില്ലാതെ എന്ത് പ്രവൃത്തി ഉണ്ട്
 ·
Jyothish Ks Deep sleep and deep meditation.

Ranjiv Muth ആരും മടിയന്‍മാരാകാതിരിക്കാനാണ് വേദാന്തം പുനര്‍ജന്‍മം ഉണ്ടാക്കിയിരിക്കുന്നത്//അപ്പോൾ പുനര്ജന്മം ഇല്ലെന്നാണോ..?
 ·
സനൽ ജാതവേദസ് ഇ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ മനസസരസുകളുണ്ടൊ സന്ദ്യകളുണ്ടൊ ചന്ദ്രിയയുണ്ടൊ ഗന്ദർവ്വ വഗീതമുണ്ടൊ

Bibeesh Pazhayannur അജ്ഞാനം ഉള്ളിടത്തോളം പുനര്‍ജന്‍മവും ഉണ്ട്

Ajith Ajith വേദം വായിക്കുമ്പോൾ പ്രത്യക്ഷ സാരവും പരോക്ഷ സാരവും അന്തര്ലീന സാരവും ഉണ്ട് ഉപനിഷദ് ചിന്തയും ആഴത്തിൽ ആവണം . അല്ലങ്കിൽ ധരിക്കാനെ സമയം കാണൂ .പുനർ ജന്മത്തിൽ വിശ്വാസം വേണമെന്നില്ല , അനുഭവിച്ചു അറിയണമെങ്കിൽ മാർഗവുമുന്ദ്

Harilal Vivekanandan ബിബീഷ് ,എന്തിനാണ് ഇത്രയും നിയമങ്ങള്‍

The morning walk on 31st january 2015 starts:

Krishnan Kartha അജിത്‌ പറഞ്ഞത് പോലെ പ്രത്യക്ഷ സാരവും ( വ്യാവഹാരികം) പരോക്ഷ സാരവും ( പ്രാതിഭാസികം) അന്തർലീന സാരവും (പാരമാർത്ഥികം) ഉണ്ട് .അദ്ദേഹം സൂചിപ്പിക്കുന്നത് പോലെ ഉപനിഷത്തുക്കളെ യഥാതഥമായി (വ്യാഖ്യാനങ്ങളുടെ മേമ്പൊടി ഇല്ലാതെ) പിന്തുടരണം അല്ലെങ്കിൽ വെറുതെ " ധരിച്ചു" കൊണ്ടിരിക്കുകയെ ഉള്ളൂ. അദ്ദേഹം പറഞ്ഞത് പോലെ പുനർജന്മത്തെ അനുഭവിച്ചു അറിയാനേ വഴിയുള്ളൂ. ഒരു തർക്കത്തിനു ബാല്യമില്ല.
January 31 8.30 AM

Bibeesh Pazhayannur ആഗ്രഹങ്ങളാണ് സ്യഷ്ടിയുണ്ടാക്കുന്നത്. പുനര്‍ജമത്തിനായി ആഗ്രഹിച്ചാല്‍ അതിനായും ഒരു ജന്‍മം സ്യീകരിക്കേണ്ടി വരും. അനുഭവിച്ചറിയുക എന്നു വെച്ചാല്‍ സ്യയം വന്നിട്ടു അറിയുക എന്നല്ലല്ലോ? ചിലത് മനനം ചെയ്തും അറിയണ്ടേ?

Unni Anagamin പുനര്‍ജ്ജന്മം ഉണ്ടാവട്ടെന്നെ... അതിത്ര വലിയ പ്രശ്നമാണോ...?

Krishnan Kartha To Bibeesh Pazhayannur : Unni Anagamin ചോദിച്ചത് പോലെ പുനര്‍ജ്ജന്മം ഉണ്ടാവട്ടെന്നെ... അതിത്ര വലിയ പ്രശ്നമാണോ...?... "പുനര്‍ജമത്തിനായി ആഗ്രഹിച്ചാല്‍ അതിനായും ഒരു ജന്‍മം സ്യീകരിക്കേണ്ടി വരും. " എന്ന പ്രസ്താവന... മോക്ഷത്തെക്കുറിച്ചുള്ള ഒരു മിഥ്യാ ധാരണയിൽ നിന്നാണ് ഈ ഭയം ഉണ്ടാകുന്നത് . ജീവന്മുക്തനു ഈ സംസാര സാഗരം ഒരു നീന്തൽക്കുളം ആണ് . അവൻ വീണ്ടും വീണ്ടും അതിലേക്ക് എടുത്തു ചാടും . നീന്തൽ അറിയാത്തവൻ ഭയന്ന് നില്ക്കും....അവിടെയാണ് വയലാറിനോടൊപ്പം നാം പാടുന്നത് സനൽ ജാതവേദസിനെപ്പോലെ "ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ മനസസരസുകളുണ്ടൊ സന്ധ്യ കളുണ്ടൊ ചന്ദ്രികയുണ്ടൊ ഗന്ധർവ്വഗീതമുണ്ടൊ"

Bibeesh Pazhayannur വീണ്ടും വീണ്ടും ജനിക്കാന്‍ ഇഷ്ടപ്പെടുന്നത് എന്തിനാണ് ജി? ആഗ്രഹങ്ങളുടെ ഇല്ലായ്മയിലല്ലേ ജ്ഞാനം ഉണ്ടാകൂ. ആഗ്രഹം തീരാത്തിടത്ത് എവിടെയാണ് ആത്മദര്‍ശനം

Krishnan Kartha To Bibeesh Pazhayannur , അത് വഴിയേ മനസ്സിലാകും . ഞാൻ സസ്പെൻസ് കളയുന്നില്ല .താങ്കൾ ശരിയായ ദിശയിലേക്ക് ആണ് യാത്ര ചെയ്യുന്നത് . ആയതിനാൽ താമസിയാതെ അത് മനസിലാക്കിക്കോളും .

Krishnan Kartha To Bibeesh Pazhayannur "ആഗ്രഹങ്ങളുടെ ഇല്ലായ്മയിലല്ലേ ജ്ഞാനം ഉണ്ടാകൂ. ആഗ്രഹം തീരാത്തിടത്ത് എവിടെയാണ് ആത്മദര്‍ശനം " എന്ന പ്രസ്താവനയും ചോദ്യവും.... ജ്ഞാനം ഉണ്ടാകണം എന്നതും ഒരു ആഗ്രഹം അല്ലെ? എല്ലവർക്കുമില്ലല്ലൊ . അപ്പോൾ ഒരു വ്യക്തിപരമായ ആഗ്രഹം തന്നെയാണ് ആ ആഗ്രഹവും തീരുന്നിടത്താണ് ആത്മദർശനം .

Bibeesh Pazhayannur അതെ. എല്ലാ ആഗ്രഹവും വെടിഞ്ഞ് അതിന്‍റെ മിഥ്യാവസ്ഥ മനസിലാക്കി ആത്മചിന്തയില്‍ രമിക്കണം.

Nalinakshan Gopalapanikar Very correct Kartha Ji !

Bibeesh Pazhayannur ഇനി ഇങ്ങനെയും ചിന്തിക്കാം! "ജ്ഞാനം ഉണ്ടാകണം എന്നതും ഒരു ആഗ്രഹമല്ലേ, വ്യക്തിപരമായ ആഗ്രഹം" ......................ആഗ്രഹങ്ങള്‍ക്കെല്ലാം ഫലമുണ്ടാകുമല്ലോ, നല്ല ആഗ്രഹത്തിനെ നല്ല ഫലമുണ്ടാകുന്നതും നല്ലതു തന്നെയല്ലേ? ജ്ഞാനം ആഗ്രഹിക്കുന്നുവെങ്കില്‍ ജ്ഞാനവും ലഭിക്കും. ആ ജ്ഞാനം ഉണ്ടാകുമ്പോഴെ ആത്മാവിനെയും ദര്‍ശിക്കൂ. ആഗ്രഹങ്ങളും ആകാം. പക്ഷേ അത് നല്ലതാണോ എന്നു കൂടി ചിന്തിക്കണം. ആഗ്രഹങ്ങളുടെ ഇല്ലായ്മയിലേ ജ്ഞാനം ലഭിക്കൂ. പക്ഷേ ഭൌതിക അഭിവ്യദ്ധിക്കു വേണ്ടിയുള്ള ആഗ്രഹങ്ങളാണ് ഉള്ളതെങ്കില്‍ പുനര്‍ജന്‍മവും ആത്മജ്ഞാനത്തിനായുള്ള ആഗ്രഹമാണ് ഉള്ളതെങ്കില്‍ ആത്മജ്ഞാനവും ആയിരിക്കും ലഭിക്കുക എന്നു മാത്രം

Krishnan Kartha: To Bibeesh താങ്കള് പറഞ്ഞിരിക്കുന്നു " പക്ഷേ ഭൌതിക അഭിവ്യദ്ധിക്കു വേണ്ടിയുള്ള ആഗ്രഹങ്ങളാണ് ഉള്ളതെങ്കില്‍ പുനര്‍ജന്‍മവും ആത്മജ്ഞാനത്തിനായുള്ള ആഗ്രഹമാണ് ഉള്ളതെങ്കില്‍ ആത്മജ്ഞാനവും ആയിരിക്കും ലഭിക്കുക എന്നു മാത്രം " ഭൗതികമായ ആഗ്രഹാങ്ങലായാലും ആത്മീയമായ ആഗ്രഹങ്ങൾ ആയാലും സ്വേച് ച്ഛാ ശക്തി ഉണ്ടാകുന്നത് വരെ നിയന്ത്രനാധീനമായ പുനര്ജന്മങ്ങൾ ഉണ്ടാകും

Nalinakshan Gopalapanikar Bibeesh Good Morning !Post super subject !

Bibeesh Pazhayannur സുപ്രഭാതം ജി. കര്‍ത്താജി കാരണം ഒരു നല്ല സത്സംഗം തുടരുമെന്നു കരുതുന്നു

Bibeesh Pazhayannur ആഗ്രഹങ്ങളുടെ വേണ്ടായ്മ അതിന്‍റെ മിഥ്യയെ അറിയുന്നതിലൂടെയേ അറിയാനാകൂ. ആ മിഥ്യാബോധം ഉണ്ടാകുന്നതാകട്ടെ ജ്ഞാനത്തിലൂടെയും. പക്ഷേ ആ ജ്ഞാനം ജ്ഞാനേച്ഛയിലൂടെ മാത്രമേ ഉണ്ടാകുന്നുമുള്ളൂ. ആഗ്രഹിക്കാതെ ഒന്നും നമ്മില്‍ വരുന്നില്ല. ആഗ്രഹഫലമാണ് ഈ ജന്‍മം തന്നെ. ആഗ്രഹഫലമായി കര്‍മം ഉടലെടുക്കുന്നു. സത് ആഗ്രഹമെങ്കില്‍ സത് കര്‍മവും ധുര്‍ ആഗ്രഹമെങ്കില്‍ ദുര്‍കര്‍മവും ഉണ്ടാകുന്നു. ആഗ്രഹഫലമായി കര്‍മവും കര്‍മഫലമായി ജന്‍മവും ഉണ്ടാകുന്നു.

Nalinakshan Gopalapanikar ആഗ്രഹം ഏതായാലും എന്തിന് വേണ്ടി ഉള്ളത് ആയാലും , ആഗ്രഹം ആഗ്രഹം തന്നെയാണ് അതിന് പൈസ എന്നോ സ്വർഗലോകം, മോഷം എന്നൊക്കെയുള്ള തിരിച്ചറിവ് ആഗ്രഹത്തിനില്ല .

Bibeesh Pazhayannur ദുരാഗ്രഹങ്ങളുടെ ഇല്ലായ്മയിലല്ലേ യഥാര്‍ത്ഥത്തില്‍ ആത്മജ്ഞാനം?

Bibeesh Pazhayannur ഫലമിച്ഛിക്കാതെ കര്‍മം ചെയ്യുന്നവനും ഞാന്‍ മോക്ഷപ്രധാനം ചെയ്യുന്നു- ഗീത
ആ ഫലമിച്ഛിക്കാതെയുള്ള കര്‍മം നിരന്തരമായ ആത്മ ചിന്തയാണ്. ജ്ഞാനത്തെയേ നാം ആഗ്രഹിക്കാന്‍ പാടുള്ളൂ. ജ്ഞാനഫലമായുള്ള ദര്‍ശനം/ മുക്തി തനിയെ വന്നു കൊള്ളും. ഈശ്യരനെ കാണണം/ അറിയണം എന്ന ആഗ്രഹമാണ് ഒരാളെ ജ്ഞാനത്തിലെത്തിക്കുന്നത്. ആ ജ്ഞാനമാണ് ഈശ്യരനെ കാണിക്കുന്നതും

Krishnan Kartha To Bibeesh Pazhayannur "എല്ലാ ആഗ്രഹവും വെടിഞ്ഞ് അതിന്‍റെ മിഥ്യാവസ്ഥ മനസിലാക്കി ആത്മചിന്തയില്‍ രമിക്കണം"എന്ന് താങ്കൾ പറഞ്ഞിരിക്കുന്നു എന്താണ് ആത്മചിന്ത? ആലോചിച്ചുനോക്കൂ , ഇക്കാണുന്ന സകലതിനെയും തന്മയീഭാവത്തോടെ കാണുന്നതല്ലേ ആത്മചിന്ത? അതോ ആത്മാവിനെ കുറിച്ച് ചിന്തിച്ചു ചിന്തിച്ചു ഇരിക്കുന്നതോ?....ആത്മബോധം ചിന്തയിലൂടെയല്ല മറിച്ച് ചിന്താരാഹിത്യത്തിലൂടെയേ കൈവരുകയുള്ളൂ .അപ്പോൾ ആത്മചിന്ത ആത്മാവിനെക്കുറിച്ച് ചിന്തിക്കണം എന്ന ആഗ്രഹത്തിൽ അധിഷ്ടിതം ആണ് .ഇതെന്താണ് സൂചിപ്പിക്കുന്നത് ? ആഗ്രഹം എന്ന പ്രകൃത്യാലുള്ള വ്യവസ്തയല്ല മറികടക്കേണ്ടത് , മറിച്ച് ആഗ്രഹത്തിന്റെ സ്വാര്ത്ഥമായ ഉപയോഗത്തെയാണ് ... നമുക്ക് ആഗ്രഹങ്ങളെ ഭയപ്പെടേണ്ട, അവയെ നമ്മുടെ ഇച്ച്ഛശക്തിയുടെ സംചാലനത്തിനായി ഉപയോഗിക്കുക ആണ് വേണ്ടത്. അപ്പോൾ നാം ആത്മബോധത്തെ "ആഗ്രഹിക്കുന്നു" , അതനുസരിച്ച് നേടിയെടുക്കുകയും ചെയ്യുന്നു . അതല്ലേ ശരി? ആഗ്രഹിക്കാനുള്ള കഴിവ് പ്രകൃതി കനിഞ്ഞ് അനുവദിച്ചിരിക്കുന്ന വരദാനം ആണ്.അതിനെ ഭത്സിക്കാസിക്കതിരിക്കുക , അതിനെ ശരിയാംവണ്ണം ഉപയോഗിക്കുക.

Ajith Ajith ആഗ്രഹം എന്നത് " ലക്‌ഷ്യം"എന്ന് തിരുത്തിയാൽ കാര്യങ്ങൾ വ്യക്തമാകും

Krishnan Kartha To Bibeesh Pazhayannur "അതിന്‍റെ മിഥ്യാവസ്ഥ" . എന്ന് താങ്കൾ പറഞ്ഞിരിക്കുന്നു ... തന്മയീഭാവത്തിൽ വിശ്വദർശനം നടത്തുമ്പോൾ നാം മിഥ്യ ആയാലേ നമുക്ക് ചുറ്റുമുള്ള ഈ ജഗത്ത് മിഥ്യ ആവുകയുള്ളൂ നാമില്ലെങ്കിൽ പിന്നെ ഏതു ജഗത്ത് ? ഏതു ആത്മാവ് ?................. മുല്ല നാസറുദ്ദീൻ ഒരിക്കൽ ലോട്ടറി അടിച്ചു കൂടുകാരെല്ലാം കൂടി ചെലവ് നടത്തണം എന്ന് ആവശ്യപ്പെട്ടു. നിവര്ത്തിയില്ലാതെ വീട്ടിലേക്ക് എല്ലാവരെയും കൂടിക്കൊണ്ടു പോകാൻ മുല്ല നിര്ബന്ധിതനായി . അവിടെചെന്നപ്പോൾ കൂട്ടുകാരെ സ്വീകരണ മുറിയിൽ ഇരുത്തിയിട്ട് മുല്ല അടുക്കളയിലേക്ക് പോയി അപ്പോൾ ഭാര്യ പറഞ്ഞു 'ഇവിടെ തേയിലയുമില്ല ഒന്നുമില്ല അതുകൊണ്ട് ചായ പോലും കൊടുക്കാൻ പറ്റില്ല' .എന്ന്. "അപ്പോൾ പിന്നെ നീ പോയി ഞാൻ ഇവിടെയില്ലാ എന്ന് പറഞ്ഞേരെ " എന്നായി മുല്ല.. ഗത്യന്തരമില്ലാതെ ഭാര്യ പോയി സ്വീകരണ മുറിയിൽ ഇരിക്കുന്ന കൂട്ടുകാരോട് പറഞ്ഞു മുല്ല ഇവിടെയില്ലെന്ന് . അപ്പോൾ അവർ പറഞ്ഞു "ങ്ഹാ , ഞങ്ങൾ ഒരുമിച്ചാണല്ലോ ഇങ്ങോട്ട് വന്നത് " എന്ന് . അവർ തമ്മിൽ തർക്കമായി . ഗതികെട്ട് മുല്ല ഇറങ്ങിവന്നു ദേഷ്യത്തിൽ ചോദിച്ചു " ഞാൻ ഇവിടെ ഇല്ലാന്നു പറഞ്ഞാൽ എന്താ നിങ്ങൾക്ക് മനസിലാകില്ലേ " . ഈ അവസ്ഥയാണ് ആത്മബോധത്തിന്റെ പേരിൽ ഭൂരിഭാഗവും കാണിക്കുന്ന ആത്മനിഷേധം .

Bibeesh Pazhayannur ആത്മാവിനെ കുറിച്ച് ചിന്തിച്ചാല്‍ തന്നെയല്ലേ ആത്മജ്ഞാനം ഉണ്ടാകൂ. ആത്മ ബോധം ചിന്താരാഹിത്യത്തിലൂടെ എങ്ങിനെ കൈവരാനാണ്? സ്യപ്നതുല്യമായ ഈ ലോകത്തെ ഉള്ളതെന്നു തെറ്റിദ്ധരിക്കുന്നതേ അവിദ്യ കൊണ്ടാണ്. ആത്മചിന്തയാലല്ലേ ആത്മ ദര്‍ശനവും ഉണ്ടാകൂ.

Nalinakshan Gopalapanikar നമ്മുടെ വീക്ഷണത്തിൽ കാണുന്നതിനെ സഫലമാക്കാനുള്ള ശ്രമം വേറെ , ആഗ്രഹം വേറെ , അങ്ങനെ ആയാലോ ?

Ajith Ajith Endhanu aathma chindha?
Aathmavine kurichu ulla chinda ennu aanengil. Endanu aathmavu evideninnum vannu evideku pokunnu

Bibeesh Pazhayannur എന്നെ മറന്ന ഞാന്‍ എന്നെ തന്നെ ഓര്‍ത്തെടുക്കുന്നതിനെയാണ് ആത്മചിന്തയെന്നു പറയുന്നത്. ചിന്തിക്കുന്നതും ഞാന്‍ തന്നെ, ചിന്തിക്കുന്നതും എന്നെ തന്നെ,

Ajith Ajith Manasu kondo bhuddikondo chindichal Njaan? ennathinu marupadi kittumo

Krishnan Kartha To Bibeesh Pazhayannur "ആത്മാവിനെ കുറിച്ച് ചിന്തിച്ചാല്‍ തന്നെയല്ലേ ആത്മജ്ഞാനം ഉണ്ടാകൂ. ആത്മ ബോധം ചിന്താരാഹിത്യത്തിലൂടെ എങ്ങിനെ കൈവരാനാണ്? " എന്ന താങ്കളുടെ ചോദ്യം . .. ആത്മജ്ഞാനം ആത്മാവിനെ കുറിച്ചുള്ള അറിവാണ് . അത് ബോധാവ്സ്ഥയിൽ എത്തുന്നത് ആണ് ആത്മബോധം . ആത്മജ്ഞാനമുള്ളവർ പൂര്ണമായ ആത്മബോധത്തിൽ ആവണമെന്നില്ല അത് ചിത്തും ആനന്ദവും ചേര്ന്നത് ആണ് . ആത്മജ്ഞാന്ത്തിനു ചിന്ത ആവശ്യമാണ് . അല്ലെന്നു ആരും പറഞ്ഞില്ലല്ലോ പക്ഷെ ചിന്താരഹിതമായ അവസ്ഥയിലെ ആത്മബോധം പ്രകാശിക്കുള്ളൂ

Ajith Ajith Njaan marannu poyatho ormikkan kaziyunnatho ano

Krishnan Kartha To Bibeesh Pazhayannur " സ്വപ്നതുല്യമായ ഈ ലോകത്തെ ഉള്ളതെന്നു തെറ്റിദ്ധരിക്കുന്നതേ അവിദ്യ കൊണ്ടാണ്. " എന്നാ താങ്കളുടെ പ്രസ്താവന . ഈ ലോകം സ്വപ്നം ആണെന്ന് അനുഭവിച്ചിട്ടു വേണം അങ്ങനെ വാദിക്കാൻ. ആദ്യം ജാഗ്രത് അനുഭവിക്കണം എന്നിട്ട് നമുക്ക് പറയാം ഇത് സ്വപ്നം ആണെന്ന്

Krishnan Kartha ഈ ജഗത്തിനെ അംഗീകരിച്ചു കൊണ്ട് തന്നെ ആത്മജ്ഞാനം നേടുകയും (feeling ) അത് ബോധമായി (fact ) മാറ്റുകയും ചെയ്യാം.

Krishnan Kartha Nalinakshan Gopalapanikar സാർ അങ്ങയുടെ ചോദ്യം ഒന്ന് കൂടി വിശദീകരിക്കാമോ ? ഇതിനകം അതിനു മറുപടി ആയില്ലെങ്കിൽ

Ajith Ajith രമണ മഹര്ഷി എത്രയോ തവണ ആവര്ത്തിക്കുന്നു ഞാൻ ആര് ? ഉത്തരം ലഭിച്ചില്ല

Krishnan Kartha അജിത്തേ , രമണ മഹർഷിക്ക് ഉത്തരം ലഭിച്ചു .നമുക്ക് വേണമെങ്കിൽ കണ്ടുപിടിക്കണം എന്നതിനാൽ ആണ് ആ മൌനം ഉണ്ടായത്

Ajith Ajith ആ മൌനത്തിൽ നിന്നും ഒന്നുകൂടി മനസ്സിലാകും അത് നാം സ്വയം അറിയാം എന്നതല്ലാതെ മറ്റൊരാൾക്കും കഴിയില്ല എന്ന്

Krishnan Kartha വളരെ വളരെ ശരിയാണ് അജിത്‌

Nalinakshan Gopalapanikar വളരെ നല്ല ഒരു പ്രഭാത യാത്ര ആയിരുന്നു . ഇത് പോലുള്ള അവസരങ്ങള്‍ വീണ്ടും വീണ്ടും വരാന്‍ കാത്തിരിക്കാം.
February 2 at 2:50am 

Return to Index on Topics under discussion with Krishnan Kartha

No comments:

Post a Comment