Friday, April 10, 2015

എന്താണ് ആഗ്രഹങ്ങൾക്ക് പിന്നിൽ?

Baiju NT :  ഞാൻ ഫോണിൽക്കൂടി ചോദിച്ച ഒരു ചോദ്യത്തിന്നു കൃഷ്ണൻ  കർത്ത സാർ തന്ന മറുപടി :

എന്താണ് ആഗ്രഹങ്ങൾക്ക് പിന്നിൽ? ആഗ്രഹങ്ങളാണ് ദുഖത്തിന് കാരണം എന്ന് ബുദ്ധമതം പറയുന്നുവല്ലോ

സാർ പറഞ്ഞ മറുപടി :

നമുക്ക് “സ്വന്തമല്ലാത്ത” ഒന്നിനോട് നമുക്ക് ആഗ്രഹം ജനിക്കുന്നു. “സ്വന്തമല്ല” എന്ന തോന്നലാണ് സ്വന്തമാക്കാൻ ഭ്രമിപ്പിക്കുന്നത്. സ്വന്തമാണ് എന്ന തോന്നലിൽ ആഗ്രഹങ്ങളില്ല. “എല്ലാം എനിക്ക് സ്വന്തം” എന്ന ആത്യന്തിക സത്യത്തിൽ നിന്ന് “എല്ലാം എനിക്ക് അന്യം” എന്ന മായിക സത്യത്തിലേക്ക് മനുഷ്യൻ തെറ്റിപ്പോയപ്പോഴാവാം സ്വന്തമാക്കാനുള്ള ആഗ്രഹവും അനുബന്ധ ദുഃഖങ്ങളും ഉടലെടുത്തത്

ബുദ്ധമതവും ഇത് തന്നെയാണ് പറയുന്നത്. ബുദ്ധമതത്തിന്റെ കാതൽ  പ്രതീത്യ സമുത്പാദം എന്ന സിദ്ധാന്തം ആണ്  ഗൗതമ ബുദ്ധന്റെ പ്രധാന തത്വോപദേശവും ഇതുതന്നെ . അതനുസരിച്  ആദ്യത്തെ ഘടകം " അവിദ്യ ' ആണ്. വിവരമില്ലായ്മ . ഇവിടെ ബുദ്ധമതവും അദ്വൈത വേദാന്തവും തമ്മിലുള്ള വ്യത്യാസം നേരിയതായിതീരുന്നു . ഒന്നും എന്റേതല്ല എന്ന തോന്നൽ അവിദ്യയിൽ നിന്ന് "സംസ്കാരം " ഉണ്ടാകുന്നു മനോരഥങ്ങളാണ് സംസ്കാരം. സംസ്കാരത്തിൽ നിന്നും "വിജ്ഞാനം" ഉണ്ടാകുന്നു, കയ്യടക്കാനുള്ള വസ്തു/ വസ്തുത  സംബന്ധമായ അറിവുകൾ ...   വിജ്ഞാനത്തിൽ നിന്ന്നാമരൂപങ്ങൾ ഉണ്ടാകുന്നു  നാമരൂപങ്ങളിൽ നിന്ന് സദ്യാതനം .(sense  gates ). അത് "സ്പര്ശ" ത്തിലേക്ക് നയിക്കുന്നു തൊട്ടറിയുന്നു അഥവാ വിദൂരാനുഭവമുണ്ടാകുന്നു.അതിൽ നിന്ന് വേദന ( സുഖാനുഭവം) ഉണ്ടാകുന്നു .ഇതിൽ നിന്ന് തൃഷ്ണ ( വീണ്ടും  ആ സുഖം അനുഭവിക്കാനുള്ള തീഷ്ണമായ ആഗ്രഹം) അതിൽ നിന്ന് ഉപദാനം ഉണ്ടാകുന്നു ( ആഗ്രഹത്തിൽ കടിച്ചുതൂങ്ങൽ) അത് ഭാവം(condition ) ഉണ്ടാക്കുന്നു . അതിൽ നിന്ന്  ജതി  (ജനനം ,ജന്മം ) ഉണ്ടാകുന്നു. ജനനം " ജരാ മരണങ്ങൾ " ഉണ്ടാക്കുന്നു . ഇതാണ്  പ്രതീത്യ സമുത്പാദം. പ്രതീതിയിൽ നിന്നാണ് എല്ലാം ഉത്പാദിപ്പിക്കപ്പെടുന്നത് . ശരിയായ കാഴ്ചപ്പാട് (സമ്യക് ദൃഷ്ടി) ആണിതിന് ബുദ്ധൻ  നിർദ്ദേശിക്കുന്ന ആദ്യത്തെ പടി

Return to Index on Topics under discussion with Krishnan Kartha

No comments:

Post a Comment