Friday, April 10, 2015

"ഷാൻ ഗ്രി ലാ" യും "ശംഭാല" യും രമേഷ് പെങ്ങമുക്കിന്റെ ചോദ്യം

രമേഷ് പെങ്ങാമുക്ക്


September 19, 2014
ഹിമാലയത്തിലെ ഷാൻഗ്രില യേക്കുറിച്ചു അറിയാൻ താത്പര്യമണ്ട് പറഞ്ഞുതരാമോ



Krishnan Kartha
 " ഷാൻഗ്രിലാ" , യുയാന്മിംഗ് എന്ന ഒരു താവോ കവിയുടെ പീച്ച് ബ്ലോസ്സം സ്പ്രിംഗ് എന്ന സൃഷ്ടിയിൽ ഒരു മുക്കുവ യുവാവ് എത്തിപ്പെടുന്ന ഒരു പ്രദേശമാണ്. അവിടെ ഒരു ജനത ദു:ഖമില്ലാതെ കഴിഞ്ഞുകൂടുന്നു .ബാഹ്യ ലോകവുമായി ഒരു ബന്ധവുമില്ല അവർക്ക് . പിന്നീട് ജെയിംസ് ഹിൽട്ടൻ 1933 ൽ എഴുതിയ ലോസ്റ്റ്‌ ഹൊരൈസൻ എന്നാ നോവലിൽ ഇത് കുൻ ലു പർവതനിരയിലെ ഒരു സ്ഥലമായി പരാമർശിക്കപ്പെടുന്നു.പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ പെടുന്ന ഫലഭൂയിഷ്ടമായ ഒരു പ്രദേശമാണ് ഹില്ട്ടന്റെ നോവലിൽ അരങ്ങേറ്റം കഴിപ്പിച്ചിരിക്കുന്നത് എന്നാണ് അയാൾ അവകാശപ്പെട്ടിരിക്കുന്നത് . എന്നാൽ ഈ പ്രദേശത്ത് ടിബറ്റൻ സംസ്കാരമോ ബുദ്ധമതമോ  ഇപ്പോൾ ഇല്ല. ( പണ്ട് ഈ പ്രദേശത്തൊക്കെ , അഫ്ഗാനിസ്ഥാനിലെ പ്രവിശ്യകളുൾപ്പെടെ , ബുദ്ധമതം പ്രചരിച്ചിരുന്നു  ) മലകളാൽ ചുറ്റപ്പെട്ട സുന്ദരഭൂമി. ഹിൽട്ടൻ ഇവിടെ സന്ദര്ശനം നടത്തിയിട്ടുമുണ്ട് തന്റെ രചനക്ക് മുൻപ് .

2001 ൽ ചൈനീസ് ഭരണകൂടം ടൂറിസ്റ്റുകളെ ആകർഷിക്കാനായി ഷൊങ്ങ്ധൻ പ്രദേശത്തെ ഇതിനു സമാനമായ ഒരു പേരിട്ടു വിശേഷിപ്പിക്കുകയുണ്ടായി .ടിബറ്റൻ ബുദ്ധമതക്കാരുടെ (വജ്രയാനം) ഇടയിൽ പദ്മസംഭവൻ എന്ന ധ്യാനിബുദ്ധൻ നിർമിക്കുന്ന ഒരു സ്വപ്ന നഗരമായും രക്ഷാ സന്കേതമായും വിശ്വസിക്കപ്പെടുന്നുമുണ്ട്

ബുദ്ധമത ഗ്രന്ഥങ്ങളിൽ പരാമർഷിച്ചു കാണുന്ന " ശംഭാല " ( Shabhala ) എന്ന സന്കേതവുമായും ഇതിനു ബന്ധമുണ്ട് . ഭാരതത്തിൽ വിഷ്ണു പുരാണത്തിൽ ശംഭാല പരാമ്ര്ശിക്കപ്പെടുന്നു. വജ്രയാന ബുദ്ധമതത്തിലെ ( പഴയ ടിബറ്റൻ ബോണ്‍ മതം )  "കാലചക്ര തന്ത്രത്തിൽ" ഇങ്ങനെ ഒരു പ്രദേശം പരാമർശിക്കുകയും അതിന്റെ തലസ്ഥാനമായി കപാല എന്ന സ്ഥലത്തെ പരാമർശിക്കുകയും അവിടുത്തെ  രാജാവായ ദാവ്വ സാങ്ങ്പോ , ഐഹികമായ സുഖഭോഗങ്ങളൊന്നും ത്യജിക്കാതെ ധർമം അനുഷ്ഠിക്കുന്നതിന്റെ വഴി ഗൗതമ ബുദ്ധനോട് ആരായുന്നത് സൂചിപ്പിക്കുകയും ചെയ്യുന്നു .ഇപ്പോൾ ആന്ധ്രയുടെ തലസ്ഥാനം ആക്കാൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അമരാവതിയിൽ വച്ചാണ് ഈ രാജാവിനു ബുദ്ധൻ  കാലചക്ര തന്ത്രം ഉപടദേശിച്ചുകൊടുക്കുന്നത്. ( ഈ രാജാവ് ഒരു ബോധിസത്വനായും പ്രകീർത്തിക്കപ്പെടുന്നത് ചേർത്ത് വായിചോണം ) ഈ കാലചക്ര തന്ത്രമനുസരിച്ച് മൈത്രേയൻ ശംഭാലയിൽ അവതരിക്കുമെന്നും ദുഷ്ട ശക്തികളെ നാമാവശേഷമാക്കി സുവർണയുഗത്ത്തിനു തുടക്കം കുറിക്കുമെന്നും വജ്രയാന ബുധ്ധിസ്സ്ടുകൾ വിശ്വസിക്കുന്നു അലക്സ് ബർസിയെപ്പോലുള്ള  ബുദ്ധമത ഗവേഷകര എ.ഡി . 2424 ആണ് ഇതിന്റെ സമയമായി കണക്കുകൂടിയിരിക്കുന്നത് !    


ടിബറ്റിൽ ഋഗ്ദൻ തഗ്പ  എന്ന് വിളിക്കപ്പെടുന്ന മന്ജുശ്രീ  എന്ന ബുദ്ധൻ   ബി സി 159 ൽ  ഇവിടെ ജനിച്ച്  ബി .സി 59 വരെ ഇവിടം ഭരിച്ചതായും തന്റെ മകന് Manju SreeManju Sreeകാലചക്രഉപദേശം കൊടുത്തതിനു ശേഷം "സംഭോഗകായം " എന്ന അവസ്ഥയിലൂടെ നിർവാണം പ്രാപിച്ചതായും രേഖകളുണ്ട് . ഇപ്പോഴത്തെ ദലൈ ലാമ ഈ കാലചക്ര ഉപദേശം നല്കി വരുന്നു   Manjusri SambhogakayaManjusri Sambhogakaya
.ഹിറ്റ്ലർ ഇത് ജർമനിയിൽ ആണെന്ന് വിശ്വസിച്ചുവത്രേ.സ്റ്റാലിന്റെ കാലത്ത് ഒരു ഐഡിയൽ കമ്മ്യുണിസ്റ്റിനെ സൃഷ്ടിക്കാൻ ജെനിറ്റിക് ഇഞ്ചിനിയരിങ്ങിന്റെ പ്രാഗ് രൂപങ്ങൾ ശ്രമിച്ചിരുന്നതിനെ കുറിച്ച് ഞാൻ ഒരു മറുപടിയിൽ പറഞ്ഞിട്ടുണ്ട് മുൻപെങ്ങൊ ഈ ഗ്രൂപ്പിൽ.(https://www.facebook.com/notes/spiritual-discussion-with-krishnan-kartha/engineering-a-perfect-communist-jan-8-2014/967858566561435  )  അതും ഈ മിത്തുമായി ബന്ധപ്പെട്ടു കിടക്കുന്നു.

എന്തായാലും ഇതൊന്നുമല്ല ഷാൻ ഗ്രി ലാ . ഞാൻ അങ്ങോട്ട്‌ ചോദിക്കട്ടെ എന്തിനാണ് നമുക്ക് രണ്ടു കണ്ണുകൾ , രണ്ടു ചെവികൾ ? ഈ അസ്തിത്വം ദ്വന്താന്മകം ആണ്. Duality . ഇതിന്റെ സമന്വയം . അതാണ്‌ സമാധി . അല്ലാതെ മരണമല്ല.ആ സന്തുലിതാവസ്ഥയെ ഷാൻ ഗ്രി ലാ എന്ന് വിളിക്കുന്നു .ടിബറ്റിലെ ഗോപ്യമായി സൂക്ഷിച്ചിരിക്കുന്ന ഗ്രന്ഥങ്ങളിൽ ഇത് ഒരു പക്ഷെ വിവരിക്കുന്നുണ്ടാവം . മനുഷ്യ ശരീരത്ത്തിലെ രണ്ടു കണ്ണുകളുടെയും മദ്ധ്യത്തിൽ ഉള്ള ഗ്രേ മാറ്റർ സ്ഥിതി ചെയ്യുന്ന ഭാഗം. അതാണ്‌ രമേഷേ യഥാർത്ഥ ഷാൻ ഗ്രി ലാ. അവിടെ ആനന്ദവും സ്വാതന്ത്ര്യവും കളിയാടുന്നു. ബൈജു Baiju NT മുൻപെങ്ങൊ ചോദിച്ചത് പോലെ  "സ്വതന്ത്രമായ ആനന്ദവും ആനന്ദകരമായ സ്വാതന്ത്ര്യവും ".

Return to Index on Topics under discussion with Krishnan Kartha

1 comment:

  1. Thank you for the explanation :-) I heard about it first in an AC/DC song http://www.azlyrics.com/lyrics/acdc/sincity.html

    ReplyDelete