Friday, April 10, 2015

മരിച്ചു പോയവരുടെ അവസ്ഥയെ കുറിച്ചുള്ള ചോദ്യത്തിനു രമണ മഹര്‍ഷിയുടെ ഉത്തരത്തെ സംബന്ധിച്ചുള്ള ചർച്ച


മരിച്ചു പോയവരുടെ അവസ്ഥയെ കുറിച്ചുള്ള ചോദ്യത്തിനു രമണ മഹര്‍ഷിയുടെ ഉത്തരം..(Photos ആയി ചേര്‍ത്തിരിക്കുന്നു) ഇത് വായിച്ചിട്ട് ഒന്നും മനസിലാകാതെ കൃഷ്ണൻ കർത്താ സാറിനോട് ചോദിച്ചതും അതിനു ലഭിച്ച ഉത്തരവും ചുവടെ ചേർക്കുന്നു :-


sudhin: ഇവിടെ " മനോമയമായ ജീവനാണ് എന്ന് കാണുമ്പോള്‍ ആ ജീവനായ അറിവിന്‍റെ ഉല്‍പത്തി സ്ഥാനമായ ചൈതന്യമാണ് മാതാവെന്നറിയാം" എന്ന് സൂചിപിക്കുന്നുണ്ട്. തുടര്‍ന്ന് "ദേഹമാണ് താന്‍ എന്ന് വ്യവഹരിക്കുന്നവന് അയാളുടെ സങ്കല്‍പ്പങ്ങള്‍ പ്രതിഫലിച്ചുണ്ടാകുന്ന സ്ഥൂലവസ്തുക്കള്‍ സത്യമായി തോന്നപ്പെടും. ആത്മാവാകുന്ന സത്യവസ്തുവില്‍ നിന്നും പൂര്‍വ വാസനകളുടെ ബീജത്തെ ഉള്‍കൊള്ളുന്ന അഹങ്കാരന്‍(Ego) ഉടലെടുക്കുന്നു. ഈ അഹങ്കാരനെ ആത്മാവ് പ്രകാശിപ്പിക്കുന്നു കൂടെ വാസനകളെയും സ്ഥൂലബോധത്തെയും. അതോടു കൂടി സ്ഥൂലബോധത്തിന് മുന്പില്‍ പൂര്‍വ്വ വാസനകള്‍ സ്ഥൂല വസ്തുക്കള്‍ ആയി മൂര്‍ത്തികരിച്ചു നിന്ന് ഈ ജഗത്തായി തോന്നപെടുന്നു " എന്നും സൂചനയുണ്ട്.
മനസ്സ് ആണ് ജന്മങ്ങളിലൂടെ കടന്ന് പോകുന്നത് എന്ന ആശയം ആദ്യമായി കേള്‍ക്കുന്നത് Krishnan Kartha siril നിന്നും ആണ്. ഇവിടെ മഹര്‍ഷി സൂചിപിക്കുന്നതും അത് (മനോമയമായ ജീവന്‍) തന്നെ ആണെന്ന് അനുഭവപെട്ടു എന്നാല്‍ തുടര്‍ന്നുള്ള ആശയങ്ങള്‍ പൂര്‍ണമായും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ആ ആശയങ്ങള്‍ കൂടി sir വിവരിച്ചു തരുമോ?









English text of Maharshi's Answer:

With regard to the question concerning departed souls:
so long as a man identifies himself with his gross body the thought materialised as gross manifestations must be real to him. Because his body is imagined to have originated from another physical being, the other exists as truly as his own body. Having existed here once it certainly survives death, because the offspring is still here and feels he has been born of the other. Under these circumstances the other world is true; and the departed souls are benefited by prayers offered for them. On the other hand, considered in a different way, the One Reality is the Self from whom has sprung the ego  which contains within itself the seeds of predispositions acquired in previous births. The Self illumines the ego, the predispositions and also the gross senses, whereupon the predispositions appear to the senses to have materialised as the universe, and become perceptible to the ego, the reflection of the Self. The ego identifies itself with the body, and so loses sight of the Self and the result of this inadvertence is dark ignorance and the misery of the present life. The fact of the ego rising from the Self and forgetting it, is birth. So, it may be said that the birth of the individual has killed the mother. The present desire to regain one’s mother is in reality the desire to regain the Self, which is the same as realising one- self, or the death of the ego; this is surrender unto the mother, so she may live eternally.

കൃഷ്ണൻ കർത്ത : സുധിൻ , താങ്കൾ  പകർത്തി  മേൽ ചേർത്തിരിക്കുന്ന ഇഗ്ലീഷ് ഖണ്ഡികയിൽ ഫോട്ടോയിൽ കാണുന്ന ആദ്യ ഖണ്ഡികയുടെ ഉറവിടം കാണാനില്ല . വാസ്തവത്തിൽ ഈ സംഭാഷണം നടന്നിരിക്കുന്നത് തമിഴിലായിരിക്കും . അത് ഇഗ്ലീഷിലെക്ക് തരജ്ജ്മ ചെയ്തപ്പോൾ കുറെ കാര്യങ്ങൾ നഷ്ടപ്പെടും .ആ കുറവുള്ള ശകലത്തിൽ  നിന്നാണ് ഈ മലയാളം കിട്ടിയിരിക്കുന്നത് .അപ്പോൾ കുറേക്കൂടി പോയ്ക്കാണും . അതുകൊണ്ട് മനസിലാക്കാൻ സാധിക്കാത്തതിൽ അത്ഭുതമില്ല . അദ്വൈത വേദാന്തം ഒരാനയും അഞ്ചു കുരുടന്മാര്രും എന്ന നിലയിൽ പോയ്ക്കൊണ്ടിരിക്കുന്നതിനാൽ ഇതാരുമൊട്ടു ശ്രദ്ധിക്കുകയുമില്ല .
രമണമഹർഷി ഇവിടെ ദേഹിയെ അതായത് ശരീരത്തിനുള്ളിൽ വർത്തിക്കുന്ന ചൈതന്യത്തെ "മാതാവായി" കാണുന്നു .കാരണം  സ്ഥൂല ശരീരം ഉണ്ടാകുന്നത് മാതാവിൽ നിന്നല്ലേ. അത് പോലെ എല്ലായിടത്തും നിറഞ്ഞിരിക്കുന്ന ഒരു മാതാവിൽ നിന്നാണ് 'ഞാൻ' എന്ന  അഹംബോധത്തിന്റെ ഉടമസ്ഥൻ  (ഇവിടെ "അഹങ്കാരൻ"  എന്നൊരു പുല്ലിംഗ പദം  ഉപയോഗിച്ചിരിക്കുന്നത് തമിഴ് കലർന്നതിൽ  വന്ന രസകരമായ പരിണാമം ആയിരിക്കും) ഉണ്ടായിരിക്കുന്നത്. ഇത്രയും മനസിലായല്ലോ

പരലോകത്തിന്റെ സാന്നിദ്ധ്യം രമണമഹർഷി സ്ഥാപിച്ചിരിക്കുന്നത് ഒരു പ്രത്യേക ചൂണ്ടിക്കാട്ടലിലൂടെയാണ് . അദ്ദേഹം ചോദിക്കുന്നു , ശരീരമാണ് താൻ എന്ന് വിചാരിക്കുന്നവന് മറ്റൊരു സ്ഥൂല ശരീരത്തിൽ  നിന്നാണ് താൻ ഉത്ഭവിച്ചത് എന്ന് വിശ്വസിക്കേണ്ടിവരും . ആ ശരീരവും തന്റെ ശരീരം പോലെ സത്യമാണെന്നും വിശ്വസിക്കേണ്ടി വരും. ആ സ്ഥൂല ശരീരങ്ങളുടെ പരമ്പര സത്യമായി അനുഭവപ്പെടുന്നു . അല്ലെ ? ..ഇനി  മുൻപ് ഒരു ജീവിതം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നെങ്കിൽ " ജീവൻ  മരണത്തെ അതിക്രമിക്കുന്നു " അഥവാ മരണം കഴിഞ്ഞും എന്തോ ഒന്ന് തുടരുന്നു എന്ന് മനസിലാക്കാം ഭൌതികമായി ഒരു പരമ്പര ഉള്ളതുപോലെ ഭൌതികമാല്ലാതെയും ഒരു പരമ്പര ഉണ്ടെന്നു അദ്ദേഹം സമർത്ഥിക്കുന്നു. ഈ പശ്ചാത്തലത്ത്തിൽ  പരലോകവും സത്യമാണ് എന്നദ്ദേഹം സ്ഥാപിക്കുന്നു അതുകൊണ്ട് അവർക്ക് വേണ്ടി (പരലോകത്തിരിക്കുന്നവര്ക്ക് ) ഉള്ള പ്രാര്ത്ഥനകൾ അവര്ക്ക് ഗുണകരമായിരിക്കും എന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു

ജനന പ്രക്രിയ അദ്ദേഹം വ്യാഖ്യാനിക്കുന്ന ഭാഗം നോക്കുക . തർജ്ജിമയിൽ ഒരു തെറ്റ് കടന്നു കൂടിയിട്ടുണ്ട് " the ego  which contains within itself the seeds of predispositions acquired in previous births" എന്നുള്ളത് പരിഭാഷപ്പെടുത്തി കുഴചിട്ടുണ്ട് . the seeds of predispositions അഥവാ പൂർവജന്മവാസനകൾ ego യിൽ / അഹംകാരതിൽ  ആണുള്ളത് എന്ന് ഈ വരികൾ പറഞ്ഞു തരുന്നു എന്നാൽ പരിഭാഷപ്പെടുത്തിയ ആൾ അത് തെറ്റിച് " ആത്മാവാകുന്ന സത്യവസ്തുവിൽ നിന്നും പൂർവ വാസനകളെ ഉൾകൊള്ളുന്ന അഹങ്കാരൻ ഉടലെടുക്കുന്നു ' എന്നെഴുതിയിട്ടുണ്ട് .അദ്ദേഹം ഉദ്ദേശിച്ചത് ശരിയാണെങ്കിലും വായിക്കുമ്പോൾ അത്മാവിലാണ് വാസനകൾ ഉള്ളതെന്ന് തോന്നിപ്പോകും  വരേണ്ടിയിരുന്നത് ഇങ്ങനെയാണ് "പൂർവ വാസനകളെ ഉൾകൊള്ളുന്ന അഹങ്കാരൻ ആത്മാവാകുന്ന സത്യവസ്തുവിൽ നിന്നും ഉടലെടുക്കുന്നു" .ഇപ്പോൾ കുറച്ചുകൂടി മനസ്സിലായില്ലേ ?
അദ്ദേഹം വ്യാഖ്യാനിക്കുന്ന ജനന പ്രക്രിയ ഇങ്ങിനെയാണ്‌ ആത്മാവിൽ നിന്ന് അഹങ്കാരം വാസനകളോടെ ഉത്ഭവിക്കുന്നു .ഈ അഹങ്കാരത്തെ പ്രകാശിപ്പിക്കുന്നത് ആത്മാവ് തന്നെയാണ് വാസനകളെയും നാം ചുറ്റും കാണുന്ന സ്ഥൂലപ്രപഞ്ചത്തെയും ആത്മാവ് തന്നെ പ്രകാശിപ്പിക്കുന്നു.  അതോടുകൂടി പൂർവ വാസനകള്‍ അനുസരിച് നാം ഈ ലോകത്തെ മനസിലാക്കുന്നു അഹങ്കാരം ശ്രദ്ധയില്ലായ്മ കാരണം (അനവധാനത) ആത്മാവാണ് ഇതൊക്കെ പ്രകാശിപ്പിക്കുന്നത് എന്ന് മനസിലാക്കാതെ സ്വന്തം ഉറവിടത്തെ മറക്കുന്നു ഇതിനെ കുഞ്ഞിന്റെ ജനനം മാതാവിന്റെ മരണത്തിനു കാരണമാകുന്നതിനോട് അദ്ദേഹം ഉപമിക്കുന്നു സ്വന്തം അമ്മയുടെ പുനരലബ്ധിക്കുള്ള ആഗ്രഹം കുഞ്ഞിന്റെ അഥവാ അഹങ്കാരത്തിന്റെ നാശം ആണ് എന്നും അദ്ദേഹം സൂചിപ്പിക്കുന്നു 

 മനോമയ ജീവനനാണ് "  എന്ന  വാക്കാണ്‌ താങ്കളെ ഞാൻ പറഞ്ഞിട്ടുള്ള വ്യാഖ്യാനവുമായി ഇതിനെ താരതമ്യം ചെയ്യാൻ പ്രേരിപ്പിച്ചത്. ഞാൻ മുൻപ് പറഞ്ഞിട്ടുള്ളത് ഇങ്ങിനെയാണ്‌ ; മരണത്തോടെ അന്നമയകോശം ജീർണിക്കാൻ ആരംഭിക്കുന്നു .(ജീർണിക്കുന്നതിനു മുൻപ് നാം ചിലപ്പോൾ  ചുട്ടുകളയുന്നു)  അതിൽ നിന്ന് പ്രാണമയകോശം സമഷ്ടിയിലെക്ക്  (സെൻട്രൽ പവര് ഗ്രിഡ് ) ലയിക്കുന്നു . അതോടെ ആ കംപ്യുട്ടർ പ്രവർത്തിക്കുന്നതിനുള്ള ശക്തി ഇല്ല മനോമയകോശം യാത്ര തിരിക്കുന്നു . ഒരു മതർബോർ ഡ്  പോലെ. അത് വേറൊരു സിസ്റ്റം അന്വേഷിച്ചു പോകുന്നു . ആ മനോമയത്തിലാണ് മഹർഷി പറഞ്ഞിരിക്കുന്ന മനസ്സും ബുദ്ധിയും അഹംകാരവും ചിത്തവും അടങ്ങുന്നത് ഇത്രേം മതി ഇവിടെ ഇപ്പോൾ .ശേഷം കാഴ്ചയിൽ ..

No comments:

Post a Comment