Friday, April 10, 2015

ദു:ഖം : ശ്രീനാഥ് ന്റെ ചോദ്യവും അതിന്മേൽ നടന്ന ചർച്ചയും ജനുവരി 23 , 2015

Sreenath R posted in group Madhuvanam Winter School alumni:

January 23 2015 at 7:27pm
സര്‍, ആധ്യാത്മികതയ്ക്ക് വ്യാവഹാരിക ജീവിതത്തില്‍ ഉള്ള ഒരു പ്രായോഗികതയെ സുംബന്ധിച്ചു ഒരു സംശയം ചോദിച്ചുകൊള്ളട്ടെ, ദുഃഖം എന്നൊരു ജീവിതയാഥാര്ത്യത്തെ പറ്റിയാണ്. പലരും പലവിധത്തില്‍ കാര്യങ്ങള്‍ പറയുമ്പോഴും, വാസ്തവത്തില്‍ ദുഃഖത്തെ ജീവിതത്തില്‍ എങ്ങനെ നോക്കികാണണമെന്നോ അവയെ ഏതു വിധത്തില്‍ കൈകാര്യം ചെയ്യണമെന്നോ വ്യക്തമായി പറയാറില്ലെന്നു തോന്നുന്നു.
നമ്മളിത് ചര്ച്ച ചെയ്തിട്ടുള്ള ഒരു വിഷയമാണെങ്കിലും പരസ്പരവൈരുധ്യപരമായ ചില ആശയങ്ങള്‍ ഇതിനെ പറ്റി പലയിടത്തും കേള്ക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു സംശയം ചോദിക്കുന്നത്. ദുഃഖത്തെ പരിപൂര്ണ്ണമായി ഉള്ക്കൊണ്ട്‌ അത് ജീവിതത്തിന്റെ ഭാഗമാക്കണമെന്നു ചിലര്‍ പറയുമ്പോള്‍ ശരിയായി തത്വപഠനത്തിലൂടെ അവയെ ഒഴിവാക്കാമെന്നാണ് ചിലരുടെ മതം.
ഗീതയില്‍
“ദേഹിനോസ്മിന്‍ യഥാ ദേഹെ,
കൌമാരം യൌവനം ജരാ,
തഥാ ദേഹാന്തരപ്രാപ്തിര്‍,
ധീരസ്തത്രന മുഹ്യതി”
(ഞാന്‍ മനസ്സിലാക്കിയത്) “ജനനം, കൌമാരം, യൌവനം, ജര തുടങ്ങിയത് പോലെ ഒരു മാറ്റം മാത്രമാണ് മരണം, അതില്‍ ഒരു ധീരന്‍ ദുഃഖിക്കേണ്ട കാര്യമൊന്നും ഇല്ല........എന്ന് ഒരിടത് പറയുമ്പോള്‍ മറ്റൊരിടത്ത് “താന്‍ തിതിക്ഷസ്വ ഭാരതാ” – ഹേ ഭാരതാ, നീ തിതിക്ഷയെ ശീലിക്കൂ! (തിതിക്ഷയെ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്, ഏതൊരു ദുഃഖതെയും സഹിഷ്ണുതയോടെ സഹിക്കന്നുള്ള കഴിവായിട്ടാണ്)
ഗീതയെ പൂര്ണ്ണമായും മനസ്സിലാക്കാതെ അവിടെയും ഇവിടെയും കേട്ട കാര്യങ്ങള്‍ കോര്തിണക്കുന്നതാണ് പ്രശ്നം എന്നറിയാം എങ്കിലും ഗീതയില്‍ മാത്രമല്ല, മറ്റ് പലയിടത്തും ഈ വൈരുധ്യം കാണുന്നത് പോലെ തോന്നുന്നു. “മോഹമാണ് ദുഃഖങ്ങള്ക്ക് കാരണമെന്നും, മോഹങ്ങളേ ഉപേക്ഷിച്ചാല്‍ ദുഃഖമൊഴിയും” എന്ന് ബുദ്ധന്‍ പറയുമ്പോള്‍ പരോക്ഷമായി ദുഃഖനിവര്ത്തി്യാണ് ലക്‌ഷ്യം എന്ന് തന്നെയല്ലേ ബുദ്ധന്‍റെയും വചനം? Baiju NT commented : ദുഃഖത്തെ ഒരു ജീവിതയാഥാർഥ്യമെന്ന നിലയിലാണ് ശ്രീനാഥ് ഈ പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. അതുകൊണ്ട് അവിടം നിന്ന് തുടങ്ങാം. ജീവിതയാഥാർത്ഥ്യമെന്ന് പറയുമ്പോൾ ദുഃഖത്തിന് വൈകാരികമായ ഒരു അർത്ഥം മാത്രമേ ആവുന്നുള്ളൂ. എന്നാൽ അതിനും അപ്പുറം വിശാലവും അസ്ഥിത്വപരവുമായ ഒരർത്ഥം ദുഃഖം എന്നതിന് ഉണ്ട്. അത് മനസിലാക്കാതെയാണ് നാം (മതസ്ഥർ ഉൾപ്പെടെ) ദുഃഖത്തെ കുറിച്ച് പലപ്പോഴും വിശകലനം ചെയ്യാൻ ശ്രമിക്കുന്നത്.
അപൂർണ്ണതയിൽ നിന്ന് പൂർണ്ണതയിൽ എത്തിച്ചേരാനുള്ള വ്യഗ്രത, ത്വര, അഭിവാഞ്ച. ഉൽഭവസ്ഥാനത്തിലേക്ക് തന്നെ മടങ്ങാനുള്ള പുഴയുടെ വ്യഗ്രത പോലെ. പരിമിതിയുടെ പരിദേവനം. പൂർണ്ണതയിൽ എത്തിച്ചേരാനുള്ള അപൂർണ്ണതയുടെ അഭിനിവേശം. അസ്ഥിത്വത്തിന്റെ അഗാധങ്ങളിൽ പുകയുന്ന ഈ ശൂന്യതയെയാണ് (vaccum അല്ലെങ്കിൽ അസംതൃപ്തി) ഞാൻ ആത്യന്തികമായി ദുഃഖം എന്ന് വിളിക്കുന്നത്. ഈ അർത്ഥത്തിൽ ദുഃഖം നല്ലതാണ്. കാരണം, അപൂർണ്ണതയെ കുറിച്ചുള്ള അവബോധം ഒരാളുടെ ഉറക്കം കെടുത്തുന്നു; മരുഭൂവിൽ അകപ്പെട്ട മാൻപേടയെ പോലെ ജീവന്റെ ഉറവ തേടി അയാൾ അലയുന്നു. എന്ത് വില കൊടുക്കാനും വെല്ലുവിളികൾ സ്വീകരിക്കാനും അയാൾ തയാറാക്കുന്നു. ഈ അന്വേഷണപരതയും ധൈര്യവും കഠിനപ്രയത്നവുമാണ് ഒരാളെ ഒടുവിൽ സത്യത്തിൽ (പൂർണ്ണതയിൽ) എത്തിക്കുന്നത്. എത്തുന്ന വഴികളിൽ വ്യത്യാസം വന്നേക്കാം. ചിലർ മതങ്ങളിലുടെയും, മറ്റുചിലർ മനനത്തിലൂടെയും സത്യത്തെ അറിയുന്നു. സത്യത്തിലേക്ക് സർവചരാചരങ്ങളെയും ഉന്തിക്കൊണ്ടുപോവുന്ന പ്രേരകശക്തിയെന്ന നിലയിൽ ദുഃഖത്തെ പ്രകൃതിയുടെ അഭിഭാജ്യ ഘടകമായിട്ടു വേണം കാണാൻ. അതുകൊണ്ടു ദുഃഖം എന്നത് ഒരു നെഗറ്റീവ് സംഭവമേ അല്ല. "സർവം ദുഃഖം" എന്ന് ബുദ്ധൻ പറയുമ്പോൾ, എല്ലാം അപൂർണ്ണമാണ് എന്നൊരു ധ്വനി കൂടി അതിനുണ്ടെന്ന വസ്തുത കൂടി ഇതോടൊപ്പം ഞാൻ കൂട്ടിച്ചേർക്കുന്നു. ഈ അപൂർണ്ണതയെ അതിജീവിക്കാനുള്ള മാർഗമാണ് ബുദ്ധമതം. അല്ലാതെ ലൗകിക ദുഃഖങ്ങളെ നിവർത്തിക്കാനുള്ള വഴിയാണ് ബുദ്ധൻ ഉപദേശിച്ചതെന്ന് എനിക്ക് തോന്നുന്നില്ല. ആന്തരീക ദുഃഖശമനം ഉണ്ടാവുമ്പോൾ ലൗകീക ദുഃഖങ്ങളെ പുഷ്പം പോലെ അതിജീവിക്കാൻ ഒരാൾ പ്രാപ്തി നേടുന്നു. ആത്മീയതയെയും ഭൗതീകതയെയും കോർത്തിണക്കുന്ന ഈ പാലമാണ് എല്ലാ മതങ്ങളുടെയും പരമമായ കാതൽ. January 23 2015 at 11:04pm ......................................................................................................................
Sreenath R : എട്ട അങ്ങനെ അന്വെഷണാത്മനായ ഒരു വ്യക്തിയെ സംബന്ധിച്‌ ശരി, ഞാൻ കേവലം വ്യാവാഹാരിക തലതിൽ മാത്രമാണു ചൊദിച്ചത്‌... അതു കൊണ്ടാണു ഞാൻ ആദ്യാത്മികമായി ഇതിന്റെ (തുടക്കകാർക്കുള്ള) പ്രായൊഗികതയെ പറ്റി എന്ന് അദ്യം പറഞ്ഞത്‌.... ഒരു ഉദാഹരണം ഒരു അടുത്ത ബന്ധു മരിക്കുമ്പൊൾ, അതിൽ നമ്മൾ ദുഖിചത്‌ കൊണ്ടു മരിച്ച ആൾ തിരികെ വരുന്നില്ല (ഇതൊക്കെ സ്തിരം ക്ലീഷെ ഡയലൊഗ്‌ ആണെന്നറിയാം എങ്കിലും സത്യമാണെല്ലൊ ). അതിനാൽ മരണം ഒരു ആത്യന്തിക സത്യം ആണെന്ന് മനസ്സിലാക്കി, What is next എന്ന് ചിന്തിച്ച്‌ മുന്നൊട്ട്‌ പൊവുക അല്ലെ വെണ്ടത്‌?
January 23 2015 at ......................................................................................................................
Baiju NT ഇതിനുള്ള ഉത്തരം ആദ്യ കമന്റിൽ ഗൂഢമായി ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. വ്യാവഹാരിക തലത്തിലെ വേദനകളെ അതിജീവിക്കാൻ ആ‍ത്മീയ മോക്ഷപ്രാപ്തി കൂടിയേ തീരു എന്നാണ്‌ ഞാൻ മനസിലാക്കുന്നത്. അതുണ്ടാ‍കുന്നത് വരെ ദുഃഖം എപ്പോഴും നമ്മേ തുരത്തിക്കൊണ്ടേയിരിക്കും. പേഴ്സണാലിറ്റി ഡവലപ്പ്മെന്റ് ക്ലാസുകളിൽ കേൾക്കാറുള്ളതുപോലെ, “ദുഃഖമകറ്റാൻ പത്ത് മാർഗങ്ങൾ” എന്നൊന്നും പറയത്തക്ക വണ്ണം ആരെങ്കിലും എഴുതി വച്ചീട്ടുണ്ടോ എന്ന് എനിക്ക് തോന്നുന്നില്ല. എങ്കിലും, സത്യത്തോട് അടുക്കുന്തോറും സത്യത്തിന്റെ പ്രാഭവം നമ്മിൽ കാണാൻ തുടങ്ങും. ദുഃഖത്തെ രണ്ടുകൈയ്യും നീട്ടി സ്ഥീകരിക്കാൻ തുടങ്ങുന്നതും അപ്പോഴാണ്. സാധു കൊച്ചുകുഞ്ഞ് ഉപദേശി എന്ന ക്രിസ്തുഭക്തന്റെ പ്രസിദ്ധമായ ഒരു പാട്ട് താഴെ ഇടുന്നു. സമയം കിട്ടുമ്പോ കേട്ടുനോക്കൂ... സത്യത്തിലേക്ക് അടുക്കുക എന്നല്ലാതെ ദുഃഖത്തെ കീഴ്പ്പെടുത്താൻ മറ്റെന്തെങ്കിലും വഴിയുണ്ടോ ആവോ....!!!!
January 24 at 12:09am .........................................................................................
..Krishnan Kartha : ബൈജു പറഞ്ഞതിൽ ഒന്നുപോലും വിയോജിക്കാൻ സാദ്ധ്യമല്ല . എല്ലാം ശരി തന്നെയാണ് . ദു:ഖത്തെ ബൈജു ആത്മീയമായ ഗൃഹാതുരത്വം ആയും വ്യവഹാരികമായ ദുഖമായും വേര്തിരിക്കുന്നു . ജീവിതത്തിലെ ദുഖത്തിന് പരിഹാരം ആത്മീയമായ ദു:ഖനിവൃത്ത്തിയിലൂടെ എന്നും അദ്ദേഹം പറയുന്നുണ്ട്...... .തലച്ചോറിൽ വൈദ്യുത തരംഗങ്ങൾ കടത്തിവിടുമ്പോൾ ഇടത്തെ അമീഗ്ദല സന്തോഷത്തിനും ചിലപ്പോൾ നെഗറ്റീവ് വികാരങ്ങളെയും ഉദ്ദീപിക്കുമ്പോൾ വലത്തെ അമീഗ്ദല ദു:ഖ സംബന്ധമായ സംവേദനങ്ങളിൽ മാത്രം കേന്ദ്രീകരിക്കുന്നു' എന്ന് കണ്ടിട്ടുണ്ട് . അപ്പോൾ ശാരീരികമായിത്തന്നെ ദു:ഖത്തിന് പ്രാധാന്യം ഉണ്ടെന്നു മനസിലാക്കണം. അത് കൊണ്ട് വ്യാവഹാരികമായ ദു:ഖത്തെ കുറച്ചു കാണണ്ട. ബുദ്ധന്റെ ആദ്യത്തെ ആര്യ സത്യം തന്നെ ജീവിതം ദു:ഖമയമാണ് എന്നതാണ് . അതുകൊണ്ട് ആ ദു:ഖങ്ങളിൽ നിന്ന് ഒളിച്ചോടുക സാധ്യമല്ല ആശാസ്യവുമല്ല .അതിനാലാണ് ബുദ്ധൻ പിന്നീടുള്ള മൂന്നു ആര്യ സത്യങ്ങളിൽ , സമുദയം (ദു:ഖത്തിന്റെ കാരണം) ,നിരോധം ( നിവര്ത്തിയുണ്ട് എന്നത്) മാര്ഗം (എങ്ങനെ പരിഹരിക്കാം എന്നത്) എന്നിവ കൂട്ടിചേർത്തത് . പ്രതീത്യ സമുത്പാദം വഴി എങ്ങനെ ദുഖമുണ്ടാകുന്നു എന്ന് കാണിച്ചു തന്നു . മൂലകാരണം അവിദ്യ ആണ്. ഞാൻ എന്നെക്കുറിച്ച് മനസിലാക്കാതിരിക്കുന്നത് ... അതിലൂടെ ഭ്രമവും അതിൽ നിന്ന് ഭയവും ഒക്കെ ഉണ്ടാകുന്നു ...ഇനി ദുഃഖങ്ങൾ .... അവയുടെ പ്രകൃതിയിലെ പ്രാധാന്യം മനസ്സിലായല്ലോ , അപ്പോൾ അവയിലൂടെ കേടുകൂടാതെ പോറൽ എൽക്കാതെ കടന്നുപോകാനുള്ള അഭ്യാസം ആണ് ഉണ്ടാകേണ്ടത് . അതിനാലാണ് രാമായണത്തിൽ ശ്രീരാമൻ ദുഃഖം അനുഭവിക്കുന്നതായിത്തന്നെ വാല്മീകി കാണിക്കുന്നത്. ദുഖത്തിന്റെ എല്ലാ അഗാധതകളും അറിഞ്ഞു കൊണ്ട് മുന്നോട്ട് പോകുവാൻ ഒരു ഗുരുവിനേ (യോഗിക്കേ / ജീവന്മുക്തനേ / സ്ഥിതപ്രജ്ഞനേ ) സാധിക്കൂ . സാധാരണക്കാരൻ ദു:ഖത്തിൽ നിന്ന് ഓടിയൊളിക്കുന്നു . അതിനുള്ള ഉപാധികളും അവൻ കണ്ടു വച്ചിട്ടുണ്ട്
January 24 at 5:02pm ................................................................................................................................................
...Sethumadhavan Kombath Unni സുഖമെന്നോ ദുഖമെന്നോ സ്ഥായിയായുള്ള അവസ്ഥകളില്ല. രണ്ടും മനസ്സിെൻ സൃഷ്ടികളാണ്. തിയറി വളരെ എളുപ്പവും പ്രവൃത്തി പലപ്പോഴും നടക്കാത്തതുമായികാണാം ഇവിടെ . കാരണം ഇതൊക്ക മനസ്സിലാക്കുന്ന നമ്മൾ സുഖത്തിലും ദുഖത്തിലും അതിനനുസരിച്ച രീതിയിൽ പ്രതികരിച്ചിരിക്കും. പ്രായോഗികതയിൽ കൊണ്ടുവരണമെൻകിൽ അഭൃാസത്തിലേക്കു വരേണ്ടിയിരിക്കുന്നു..... മനസ്സിനെ പഠിക്കേണ്ടിയിരിക്കുന്നു .മനസ്സിന്നുമേൽ സർവ്വാധിപതൃം നേടേണ്ടിയിരിക്കുന്നു.
മോക്ഷം നേടിയാൽ പിന്നെ ജീവിതമില്ല. അതുകൊണ്ടുതന്നെ ജീവിതവും
മോക്ഷവും ഒരേ നേർവരയിൽ നിൽക്കില്ല. മനസ്സിെൻ മരണമാണ് മോ
ക്ഷം, അതോടെ ജീവിതം തീരുന്നു.
ശരീരിക മാനസിക തലങളിലുള്ള നിയന്ത്രണം നേടുകയെന്നത് പ്രധാനം.
''ഞാൻ'' സാക്ഷിയായി എല്ലാം കാണട്ടെ....സുഖ..ദുഖ അനുഭവങളും
''ഞാൻ'' മാറിനിന്നു കാണുന്നു. സർവ്വ സ്വതന്ത്രനായ ''ഞാൻ''.....
ഹഹഹഹഹ.....പറയാനെന്തെളുപ്പം.....ഒന്നു പരീക്ഷിച്ചു നോക്കൂ.....
കാണാം കളി..... 30 January 2015 ... ................................................................................................................................................
Baiju NT "മോക്ഷം നേടിയാൽ പിന്നെ ജീവിതമില്ല. അതുകൊണ്ടുതന്നെ ജീവിതവും
മോക്ഷവും ഒരേ നേർവരയിൽ നിൽക്കില്ല. മനസ്സിെൻ മരണമാണ് മോ
ക്ഷം, അതോടെ ജീവിതം തീരുന്നു." Sethumadhavan Kombath Unni, ഈ വരികളോട് യോജിക്കാൻ കഴിയാത്തതുപോലെ. ................................................................................................................................................
Spk Sudhin to Sethumadhavan Kombath Unni : മോക്ഷം അല്ലെങ്കില്‍ Enlightenment എന്നത് ജീവിതത്തിന്‍റെ അവസാനമല്ല യഥാര്‍ത്ഥ ജീവിതത്തിന്‍റെ ആരംഭം ആണ് എന്നാണ് എന്‍റെ അഭിപ്രായം... ............... ................................................................................................................................................
Sethumadhavan Kombath Unni :മോക്ഷത്തെ ഒന്നു നിർവ്വചിച്ചുതരൂ Baiju ji. sudhin ji.പിന്നെ ഞാനും നീയുമുണ്ടോ ?മോക്ഷാവസ്ഥയിൽ മനസ്സിനെന്തു സംഭവിക്കുന്നു...? ഭാവനാത്മകമായി കാണാൻ പറ്റുന്ന ഒന്നല്ല മോക്ഷം . അത് അനുഭവിക്കേണ്ടതാണ്.... അഥവാ അതൊരായിത്തീരലാകാം. post ൽ മോക്ഷത്തെ പറ്റി പരാമർശമുള്ളതിനാലാണ് ... ആ പദം ഉപയോഗിച്ചത്. ................................................................................................................................................
Krishnan Kartha To Spk Sudhin and Baiju NT and others...സമാധി എന്ന് പറഞ്ഞാൽ മരണം ആണെന്നാണ്‌ സാമാന്യമായി ധരിച്ചു വച്ചിരിക്കുന്നത് . ജീവിച്ചിരിക്കുമ്പോൾ സമാധ്യവസ്ഥയിൽ എത്തുന്നവർ ചുരുക്കം ആയതിനാലാണ് മരണത്തിലെങ്കിലും സമാധി എത്തി എന്ന് മറ്റുള്ളവർ സമാധാനിച്ചിരുന്നത് . അങ്ങനെ സമാധി മരണം ആയി. അതുപോലെ തന്നെയാണ് മോക്ഷം എന്നതും . മോഹ ക്ഷയം ആണ് മോക്ഷം ആയത്. ചുറ്റും കാണുന്ന ജഗത്തിനെ കുറിച്ച് മോഹിതൻ ആയിരിക്കുന്ന (enchanted ) അവസ്ഥയുടെ ക്ഷയം ആണ് മോക്ഷം.( ഇവിടെ മോഹം എന്നത് ആഗ്രഹമല്ല , മറിച്ച് "മോഹാലസ്യപ്പെട്ടു " എന്ന് പറയുന്നതിലെ മോഹം ആണ്) ജീവിച്ചിരിക്കുമ്പോൾ സമാധ്യവസ്ഥയിൽ , അതായത് സമമായ ധീ യുടെ , വിവേചനത്തിന്റെ , അവസ്ഥയിൽ , എത്തുന്നവർ എത്രയോ പേരുണ്ട് . അവരാരും പുരുഷാരത്തിന്റെ മുൻപിൽ സ്വയം പ്രദർശന വസ്തുക്കൾ ആകണമെന്നില്ല . ഇത്തരം സമാധ്യവസ്ഥയിൽ എത്തുന്നവർക്ക് മോഹക്ഷയം സംഭവിച്ചു കഴിഞ്ഞു . അവർ മോക്ഷം നേടിയവർ ആണ്. അവർക്ക് ജീവിതവും ഉണ്ട്. അവരെ ഉപനിഷത്തുക്കൾ 'ജീവന്മുക്തന്മാർ ' എന്ന് വിളിക്കുകയും ചെയ്യുന്നുണ്ട്. Sethumadhavan Kombath Unni മാഷ്‌ പറഞ്ഞ പോലെ "മനസ്സിെൻ മരണമാണ് മോക്ഷം" പക്ഷെ "അതോടെ ജീവിതം തീരുന്നു." എന്ന് പറയാൻ സാധിക്കില്ല . വാസ്തവത്തിൽ അവരാണ് 'ജീവിക്കുന്നത് " , മറ്റുള്ളവർ മോക്ഷത്തെയും സ്വപ്നം കണ്ടു കിതയ്ക്കുന്നതെ ഉള്ളൂ ...മോക്ഷം എന്നതിന്റെ യാഥാർത്ഥ്യം അറിയാവുന്നതിനാൽ ആണ് വിവേകാനന്ദ സ്വമിയെപ്പോലുള്ളവർ "ബ്രഹ്മപദം തുച്ച്ഛം " എന്ന് വിചാരിച്ചിരുന്നത് എന്നും മനസിലാക്കണം . മോക്ഷത്തിനപ്പുറവും മനസ്സുണ്ട് , ഇപ്പോഴുള്ള മനസ്സിന്റെ ഒരു ചാഞ്ചല്യവുമില്ലാത്ത ഓളങ്ങൾ ഇല്ലാതെ ഉള്ള മനസ്സ് . അത് നിശ്ചലമായ തടാകം ആകാശത്തെയും മറ്റും യഥാതഥമായി പ്രതിഫലിപ്പിക്കുന്ന പോലെ ആത്മാവിനെ പ്രതിബിംബിക്കുന്നു . അപ്പോൾ മനസ്സും ആത്മാവും ഒന്നായി അനുഭവപ്പെടുന്നു . മനസീന്റെ ഇളക്കം മാറ്റുന്ന , അതായത് ചിന്തകൾ ആകുന്ന ഓളങ്ങളെ ഇല്ലാതാക്കുന്ന പ്രക്രിയയെ "ധ്യാനം " എന്ന് വിളിക്കുന്നു ................................................................................................................................................
Sethumadhavan Kombath Unni കർത്താ സാർ.....മനസ്സിെൻ ഇല്ലായ്മയിൽ .... ജീവിതം ?തെളിഞ screenil എന്തു തെളിയും...?
ചിന്തകളും വികാരങളും അവസാനിച്ച മനസ്സ് , ശരീരത്തിൽ എത്ര നാൾ
പിടിച്ചു നിൽക്കും.? ഒരു പ്രതേൃക അവസ്ഥ നില നിർത്തികൊണ്ടുപോകാം.
അത് സമാധിയാകുമോ ? മനസ്സിെൻ ബന്ധനത്തിൽ നിന്നും ഞാൻ സ്വതന്ത്രനാകുംപോൾ അഥവാ മനസ്സ് അതിെൻ തനത് അവസ്ഥയിലേക്കു മടങുംപോൾ മോക്ഷാവസ്ഥയാകില്ലേ...? അവിടെ ഞാനുണ്ടോ, മനസ്സുണ്ടോ..?
ലോകമുണ്ടോ ? ജീവിതമുണ്ടോ ?
മറ്റെല്ലാ അവസ്ഥകളിലും ഞാനും മനസ്സുമുണ്ടാകും. ശുദ്ധബോധത്തിൽ,
ആത്മാവിൽ ചേർന്നു നിന്ന് ആ ആത്മബോധത്തിൽ ജീവിക്കാം...
മനസ്സ് ശാരീരികതലത്തിലേക്കിറങി വരാനുള്ള സാദ്ധൃത ഇവിടെ തള്ളി
കളയാവതല്ല. താത്കാലികമായുള്ള ഒരേർപാടാവും ഇതെന്നു തോന്നു
ന്നു. സദ്ഗുരുക്കൻമാരെ മുന്നിൽ കാണുംപോൾ.....മഹാശ്ചരൃം തോ
ന്നുകയല്ലാതെ എന്തു പറയാൻ. ...
Krishnan Kartha To Sethumadhavan Kombath Unni, അപ്രാപ്യമായ ഒരു അവസ്ഥ എന്ന് തോന്നുന്നതിനാൽ ആണ് ചിന്തകളും വികാരങളും അവസാനിച്ച മനസ്സ് , ശരീരത്തിൽ കുറച്ചു നാൾ മാത്രമേ പിടിച്ചു നിൽക്കുകയുള്ളൂ എന്ന് പ്രചരിപ്പിച്ചു വരുന്നത്. മനസീന്റെ ബന്ധനത്തിൽ നിന്ന് ഞാൻ മോചിതൻ ആയിക്കഴിഞ്ഞാൽ ഞാൻ മനസീനെ ബന്ധിക്കുന്നു . എന്റെ ഗുരു പറയാറുണ്ട് " master your mind and become a mastermind എന്ന് ... മാഷ് ചോദിച്ചു .തെളിഞ screenil എന്തു തെളിയും...? എന്ന് . ഈ ജഗത്ത് തന്നെ . ജഗത്തും ബ്രഹ്മത്തെപ്പോലെ സത്യവസ്തുവായിത്തീരുന്ന അവസ്ഥയാണത് . ബ്രഹ്മം സത്യമായിരിക്കുന്നിടത്തോളം അതിൽ നിന്ന് ഉത്ഭൂതമായ ജഗത്ത് എങ്ങനെ സത്യം അല്ലാതായിത്തീരും. അത് വ്യാവഹാരികമായും പ്രാതിഭാസികമായും സത്യം ആയി അനുഭവപ്പെട്ടത്തിന്റെ പൊരുൾ അപ്പോഴേ മനസീലാകൂ . അത് കൊണ്ട് ഈ തെളിഞ്ഞ അവസ്ഥയിൽ യഥാതഥ ബോധം ആണ് screen ൽ തെളിയുക. അപ്പോൾ ഇരുട്ടല്ല പൂര്ണമായ പ്രകാശം ആണ് ഉണ്ടാകുന്നത് എന്ന് ഓർമിച്ച്ചാലും ................................................................................................................................................
Sethumadhavan Kombath Unni ചിന്തിക്കുംപോൾ......ok. യോഗികതലത്തിൽ ഇത്തരം അനുഭവങളെ കുറിച്ച് ദുരൂഹതകൾ ശേഷിക്കുന്നു. any way thank u.
.kartha sir.
Spk Sudhin അനുഭവം ആകുന്നത്‌ വരെ എല്ലാം ദുരൂഹതകൾ ആല്ലേ Sethumadhavan Kombath Unni sir.... ................................................................................................................................................
Krishnan Kartha To Sethumadhavan Kombath UnniSir,എന്റെ ഉത്തരം പൂര്ത്തിയാക്കാനായി ഒരു പോസ്റ്റ്‌ കൂടി ഇടുന്നു സദയം ക്ഷമിക്കണം ... മാഷ് ചോദിച്ചിരിക്കുന്നു " മനസ്സിെൻ ബന്ധനത്തിൽ നിന്നും ഞാൻ സ്വതന്ത്രനാകുംപോൾ അഥവാ മനസ്സ് അതിെൻ തനത് അവസ്ഥയിലേക്കു മടങുംപോൾ മോക്ഷാവസ്ഥയാകില്ലേ...? അവിടെ ഞാനുണ്ടോ, മനസ്സുണ്ടോ..? ലോകമുണ്ടോ ? ജീവിതമുണ്ടോ ?" എന്ന് . മനസിന്റെ ബന്ധനത്തിൽ നിന്ന് ഞാൻ മോചിതാനായിക്കഴിഞ്ഞ് ഞാൻ പൂർണമായും ഉണ്ട്. അഥവാ ഞാൻ മാത്രമേ ഉള്ളൂ. "ദാസോഹം" എന്ന അവസ്ഥയിൽ നിന്നും "സോഹം " എന്ന അവസ്ഥയിലേക്കും അവിടുന്ന് " ഹം " മാത്രമുള്ള അവസ്ഥയിലേക്കും ആണ് നാം പ്രയാണം ചെയ്യുന്നത് എന്ന് മനസിലാക്കിയാലും . ഈ അവസ്ഥയിൽ ഞാനുണ്ട് , പിന്നെ എന്റെ തന്മയീഭാവത്തിലുള്ള ലോകമുണ്ട്, ജീവിതമുണ്ട് എല്ലാം ഉണ്ട്. അപ്പോഴാണ്‌ ചിത്ത് ന്റെയും ആനന്ദത്തിന്റെയും പൂർണ സന്തുലിത സമത്വ സമ്മേളനം ആയി "സത്" അഥവാ existence അനുഭവപ്പെടുന്നത് . അത് വരെ "ഒന്നായ നിന്നെയിഹ രണ്ടെന്ന് " കാണുന്നു പിന്നെ ഇതൊക്കെ ചിന്തയിൽ നിന്നല്ല ബോധ്യപ്പെടുന്നത് , ചിന്താരാഹിത്യത്തിൽ (thoughtlessness ) നിന്നാണ് . പ്രായോഗിക തലത്തിലുള്ളത് മാത്രമേ പറഞ്ഞിട്ടുള്ളൂ അല്ലാതെ ഏതെങ്കിലും ഗ്രന്ഥങ്ങളിൽ നിന്ന് വായിച്ചവയല്ല . സ്വാദ്ധ്യായത്ത്തിൽ നിന്ന് സ്വാഭാവികമായ കൈവല്യജ്ഞാനത്തിലെക്ക് ധൃതിയോടെ ആർക്കും കടന്നു വരാം അപ്പോൾ ദുരൂഹതകൾ ശേഷിക്കുന്നില്ല . ................................................................................................................................................
Haripriya Nyt " സ്വാദ്ധ്യായത്ത്തിൽ നിന്ന് സ്വാഭാവികമായ കൈവല്യജ്ഞാനത്തിലെക്ക് ധൃതിയോടെ ആർക്കും കടന്നു വരാം " എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ? സ്വാഭാവികം ആണോ കൈവല്യജ്ഞാനം ? എന്താണ് കൈവല്യജ്ഞാനം ? ...........
Spk Sudhin "ധൃതിയോടെ ആർക്കും കടന്നു വരാം " - ഇവിടെ ഉദ്ദേശിച്ചത് എന്താണ് sir...?
Krishnan Kartha To Spk Sudhin and Haripriya Nyt , സ്വാദ്ധ്യായം കൊണ്ട് ഉദ്ദേശിച്ചത് നേടിയ ജ്ഞാനത്തെ ഗ്രന്ഥങ്ങളുടെ പ്രാമാണികതയുടെ വെളിച്ചത്തിൽ ഉറപ്പു വരുത്തുന്നത് ആണ്. 'സ്വാഭാവികം' എന്ന് പറഞ്ഞതിന് കാരണം ആ ബോധം ആണ് ഓരോരുത്തരിലും ഒളിഞ്ഞു കുടികൊള്ളുന്നത് എന്നത് തന്നെ.by nature . natural . മുകളിൽ പറഞ്ഞിരിക്കുന്ന അവസ്ഥ തന്നെയാണ് കൈവല്യജ്ഞാനം . അഥവാ "കേവലം ഞാൻ മാത്രം " എന്ന അവസ്ഥ .ഇത് സ്വാഭാവികം തന്നെയാണ് . ഇപ്പോൾ അനുഭവിക്കുന്ന ഭയവും ആശങ്കയും അതിനു കാരണമായ അവിദ്യയും ആണ് സത്യത്തിൽ അസ്വാഭാവികം ... പിന്നെ ധൃതി ... അക്ഷീണപരിശ്രമം അതാണ്‌ ധൃതി . അല്ലാതെ haste അല്ല. എടുത്തുചാട്ടം അല്ല. വിശ്രമിക്കാതെ , നാളത്തേക്ക് മാറ്റാതെ , മുന്നോട്ടുള്ള യാത്ര , പരിസ്ഥിതിയെ മനസിലാക്കികൊണ്ടുള്ള യാത്ര . അത് സ്വബോധത്തിലൂടെയുള്ള ജൈത്രയാത്രയ്ക്ക് ഒരാളെ പ്രാപ്തനാക്കും ! From a 'journey' into a 'procession!' ................................................................................................................................................
Haripriya Nyt : Thank you Krishnan Kartha sir.
We are in the journey, or is it a dream? ..... We long to associate with you in the "procession" Sir....

Return to Index on Topics under discussion with Krishnan Kartha

No comments:

Post a Comment