Sugatha Pramod posted in her facebook timeline on 23rd March 2015 : '' ജീവിതത്തിലുണ്ടാകുന്ന സകല ദുഃഖങ്ങളെയും പ്രതികാരബുദ്ധി കൂടാതേയും, അതിനെ അനുസന്ധാനം ചെയ്ത് വിലപിക്കാതെയും ശാന്തമായി സഹിക്കുക എന്നതാണ് വേദാന്തിക്ക് ഏറ്റവും ആവശ്യമുള്ള ' തിതിക്ഷാ' എന്ന ഗുണം
Krishnan Kartha commented : സുഗതാ , മനുഷ്യൻ ദു:ഖനിവാരണതിനായിട്ടാണ് പലപ്പോഴും സത്യാന്വേഷിയാകുന്നത് . സിദ്ധാർത്ഥൻ ബുദ്ധനായതും അങ്ങനെയല്ലേ. ..എന്നാൽ രസകരമായ പരിണതി എന്താണെന്ന് നോക്കൂ ,,, സുഗത മേൽക്കുറിച്ച പോലെ ! ഇത് ഘട്ടം ഘട്ടമായാണ് സംഭവിക്കുന്നത് ആദ്യം ദുഖങ്ങളിൽ നിന്ന് ഒളിച്ചോടാനായി അവയെ ഒഴിവാക്കുന്നു . വിഷയങ്ങളെ ഒഴിവാക്കുന്നു ... കുറെ യാത്ര ചെയ്യുമ്പോൾ മനസിലാകുന്നു, സുഖത്തോടുള്ള അത്തരം ആഭിമുഖ്യം പത്ഥ്യം അല്ല എന്ന് . അപ്പോൾ സുഖം തേടില്ല. സുഖം വരുബോൾ സുഖിക്കാനും മടിക്കും . ദുഖത്തെ പേടിക്കുകയുമില്ല , ദുഃഖം വരുമ്പോൾ ദുഖിക്കുകയുമില്ല ഇനി മൂന്നാമത്തെ ഘട്ടത്തിലേക്ക് കടക്കുമ്പോൾ , ദുഖത്തെ ഭയക്കുന്നില്ല, നിരാകരിക്കുന്നില്ല , ഒരു പക്ഷെ സ്വാഗതവും ചെയ്തേക്കാം, ദുഃഖം വരുമ്പോൾ പൂർണമായും ആ ദുഖതിലൂടെ ദുഖിച്ചു കൊണ്ട് തന്നെ കടന്നു പോകും. അപ്പോൾ പ്രതികാരബുദ്ധിയുമില്ല അവയുടെ കാരണങ്ങളിലേക്ക് അനുസന്ധാനവുമില്ല . ദുഖത്തെ ഒരു നിയോഗം പോലെ അനുഭവിക്കുന്നു, ധീരനായിട്ട് ! അതുപോലെ അപ്പോൾ സുഖത്തെയും നിരാകരിക്കുന്നില്ല , സുഖത്തിലൂടെയും പൂർണമായി ആമഗ്നനായി കടന്നുപോകുന്നു . എന്റെ ഗുരു പറയാറുണ്ട് " വള്ളം വെള്ളത്തിൽ കിടക്കാം , എന്നാൽ വെള്ളം വള്ളത്തിൽ കയറിയാൽ തീീർന്നു കഥ (you can be in the water but not the water in you ) ". ഇവനാണ് ജീവന്മുക്തൻ , എങ്ങനെയെന്നാൽ , ജീവിതം ഒരുക്കുന്ന എല്ലാത്തിനെയും അനുഭവിക്കുകയും എന്നാൽ അതിലൊന്നും ബദ്ധനാകാതിരിക്കുകയും ചെയ്യുന്ന മുക്തൻ ! അങ്ങനെ ബദ്ധനിൽ നിന്ന് ബുദ്ധനും ബുദ്ധനിൽ നിന്ന് മുക്തനിലെക്കും ഉള്ള രസകരമായ പരിണതി !
Return to Index on Topics under discussion with Krishnan Kartha
No comments:
Post a Comment