2015 മാർച് 17നു അരുണാചലത്തിലെ ശേഷാദ്രി ആശ്രമത്തിൽ വച്ച് കൃഷ്ണൻ കര്ത്തയുമായി നടന്ന സംഭാഷണത്തിൽ നിന്നു
ബൈജു .എൻ ടി : ഈയിടെ മണമഹർഷിയുടെ "ഞാൻ ആര് "എന്ന കൃതിയിൽ നിന്നൊരു ഭാഗം സ്നോജി എന്ന് വിളിക്കപ്പെടുന്ന ഒരു വ്യക്തി ആധ്യാത്മിക തർക്കങ്ങൾ നടക്കുന്ന ഒരു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു കണ്ടപ്പോൾ തോന്നിയ ചില സംശയങ്ങൾ ചോദിക്കുന്നു ...
മനസ്സിന്റെ സ്വരൂപത്തെ കുറിച്ചാണ് ആ ഭാഗം പരാമർശിക്കുന്നത് ,," മനസ്സ് ആത്മസ്വരൂപത്തില്‍ നിന്നു പുറത്തുവരുമ്പോഴാണ് ജഗത്ത് ഭാസിക്കുന്നത്. അതുകൊണ്ട് ജഗല്ഭ്രമമുള്ളപ്പോള്‍ സ്വരൂപജ്ഞാനമുണ്ടാവില്ല; സ്വരൂപജ്ഞാനം പ്രകാശിക്കുമ്പോള്‍ ജഗല്പ്രപകാശവുമില്ല. മനസ്സിന്റെ സ്വരൂപത്തെക്കുറിച്ച് നിരന്തരമായി വിചാരിച്ചുകൊണ്ടിരുന്നാല്‍ മനസ്സ് താനായി പരിണമിക്കും. ‘താന്‍’ എന്നത് ആത്മസ്വരൂപം തന്നെ."
"സൂക്ഷ്മമായ മനസ്സു ബുദ്ധീന്ദ്രിയാധീനമായി വിക്ഷേപിക്കുമ്പോള് സ്ഥൂലങ്ങളായ നാമരൂപങ്ങള് തോന്നുന്നു. ഹൃദയത്തില് ഒതുങ്ങുമ്പോള് നാമരൂപങ്ങള് മറയുന്നു. മനസ്സിനെ പുറത്തേക്ക് വിടാതെ ഹൃദയത്തില്ത്തന്നെ ഒതുക്കി വച്ചു കൊണ്ടിരിക്കുന്നതിനു അന്തര്മുഖം എന്നുപറയുന്നു.ഹൃദയത്തില്നിന്ന് പുറത്തേക്കയക്കുന്നതിന് ബഹിര്മുഖം എന്നുംപറയുന്നു. ഇപ്രകാരം മനസ്സ് ഹൃദയത്തില് വിശ്രമിക്കുമ്പോള് സകല വിചാരങ്ങള്ക്കും മൂലമായ ‘ഞാന്’ എന്നത് പോയി നിത്യമായ ‘താന്’ മാത്രം പ്രകാശിക്കും.." വിശദീകരിക്കണം
കൃഷ്ണൻ കർത്താ : "വിക്ഷേപവും" പിന്നെ "ലയവും" ആണ് ഈ പ്രക്രിയയുടെ രണ്ടു തടസ്സങ്ങൾ .മനസ്സിന്റെ വിക്ഷേപങ്ങള്‍ എന്ന് പറയുന്നത് മനസ്സിലെ ചിന്തകളെയാണ്. ചിന്തകൾ ഉണ്ടാകുമ്പോഴാണ് പുറം ലോകത്തെ കുറിച്ചുള്ള ബോധം ഉണ്ടാകുന്നത് അതുകൊണ്ടാണ് മഹർഷി "മനസ്സ് ആത്മസ്വരൂപത്തില്‍ നിന്നു പുറത്തുവരുമ്പോഴാണ് ജഗത്ത് ഭാസിക്കുന്നത്" എന്ന് പറഞ്ഞിരിക്കുന്നത് .പുറം ലോകത്തെ കുറിച്ചുള്ള ചിന്തകൾ ഉള്ളിടത്തോളം അകത്തേക്ക് കയറാൻ സാധികുന്നില്ല അതാണ് "അതുകൊണ്ട് ജഗല്ഭ്രമമുള്ളപ്പോള്‍ സ്വരൂപജ്ഞാനമുണ്ടാവില്ല" എന്നാ വാക്യം കൊണ്ടുദ്ദേശിക്കുന്നത് . ചിന്തകൾ കൊണ്ടാണ് പേരുകളും രൂപങ്ങളും ഒക്കെ ഉണ്ടാകുന്നത് ഇതിനെ അദ്ദേഹം ബഹിർമുഖം എന്ന് ഈ വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നു. ഈ ബഹിർമുഖത്വം അല്ലാത്ത സ്ഥിതിയെ അദ്ദേഹം അന്തർമുഖത്വം എന്നും വിളിക്കുന്നു അതെന്താണ്
"മനസ്സിന്റെ സ്വരൂപത്തെക്കുറിച്ച് നിരന്തരമായി വിചാരം " ആണ് . അത് തന്നെയാണ് മാർഗവും ലക്ഷ്യവും .മനസ്സിന്റെ സ്വരൂപത്തെക്കുറിച്ച് നിരന്തരമായി വിചാരം നടത്തികൊണ്ടിരിക്കുമ്പോൾ മനസ്സിന്റെ സ്വരൂപത്തെക്കുറിച്ച് നിരന്തരമായി വിചാരം തന്നെ നിലനില്ക്കുന്നു . അപ്പോൾ "സകല വിചാരങ്ങൾക്കും മൂലമായ ‘ഞാൻ' എന്നത് പോയി നിത്യമായ 'താന്’ മാത്രം പ്രകാശിക്കും.." ഇവിടെ പരിഭാഷയുടെ കുഴപ്പമേയുള്ളൂ .
മൂലമായ എന്നത് കൊണ്ട് കാരണമായ എന്ന് മനസിലാക്കിയാൽ മതി .ഭാഷ കടുപ്പിക്കാൻ നോക്കുന്നത് കൊണ്ടാണ് മനുഷ്യന് അവനവന്റെ 'സ്വ'രൂപത്തെ അറിയാൻ ഇത്ര പാട് ! ഈ പരിഭാഷകരും വ്യാഖ്യാതാക്കളും സ്വയം മനസ്സിലാക്കുകയുമില്ല മറ്റുള്ളവരെ മനസിലാക്കാൻ അനുവദിക്കുകയുമില്ല താൻ എന്നതും ഞാൻ എന്ന അർത്ഥത്തിൽ എടുത്താൽ മതി. വ്യഷ്ടി ഞാൻ (വ്യക്തിയിലെ ഞാൻ)എന്നും സമഷ്ടി ആയിരിക്കുന്ന ഞാൻ (എല്ലാമായിരിക്കുന്ന ഞാൻ ) എന്നുമുള്ള ചെറിയ ഞാനും വലിയ ഞാനും.
അങ്ങനെ അന്തർമുഖനായി ഇരിക്കുന്നോരാളെ സംബന്ധിച്ചിടത്തോളം ശരീരബോധം പോലും ഉണ്ടാകില്ല. അതായിരുന്നു അരുണാചല സന്നിധിയിലെ പാതാള ലിംഗം എന്ന് ഇപ്പോൾ വിളിക്കുന്ന സ്ഥാനത്ത് സമാധിസ്ഥൻ ആയിരുന്നപ്പോലുള്ള രമണമഹര്ഷി്യുടെഅവസ്ഥ പിന്നീട് ശേഷാദ്രി സ്വാമികള്‍ വിളിച്ചുണർത്തി പുറത്തേക്കു കൊണ്ട് വന്നപ്പോഴാണ് ആ അവസ്ഥക്ക് ഒരു മാറ്റം വന്നത്.
സുധിൻ : അപ്പോൾ പിന്നെ എപ്പോഴും വലിയ "ഞാൻ 'മാത്രമേ കാണുകയുള്ളോ ?
കൃഷ്ണൻ കർത്ത " അങ്ങനെയാണ് പല പുസ്തക ജ്ഞാനികളും പണ്ഡിതന്മാരും ധരിച്ചു വച്ചിരിക്കുന്നതും ചില അധ്യാത്മിക നേതാക്കൾ ഭാവിക്കുന്നതും . അത് അബദ്ധ ധാരണയാണ് . ആ ഉന്നതമായ അവസ്ഥയിൽ സ്ഥായിയായി വലിയ ഞാനും ആവശ്യത്തിനനുസരിച്ച്ച് ചെറിയ ഞാനും നിലനില്ക്കുന്നു ഞാൻ അതിനെ ഫണ്‍ക്ഷണൽ മൈൻഡ് (functional mind ) എന്ന് വിളിക്കുന്നു .ഇത് അനുഭവം കൊണ്ടേ മനസിലാകൂ . വായിച്ചു പഠിച്ചിട്ടു കാര്യമില്ല
.സാധാരണ മനുഷ്യന്റെ കാര്യത്തിൽ സ്ഥായിയായി "ചെറിയ ഞാൻ" നിരന്തരം പ്രവർത്തിക്കുന്നു .(state of Mind ) ബോധോദയം ലഭിച്ച ജീവന്മുക്തനു സ്ഥായിയായി "വലിയ ഞാൻ" ആണ് ഉണ്ടാവുക (state of No Mind ) മലയാളിയുടെ പ്രാർത്ഥന കേട്ടിട്ടില്ലേ "ഞാനെന്ന ഭാവമത് തോന്നായ്ക വേണമിഹ ..തോന്നുന്നതാകിൽ അഖിലം ഞാൻ ഇതെന്ന വഴി തോന്നേണമേ "എന്ന് . എല്ലാം ഞാൻ ആണെന്ന് തോന്നേണമേ എന്നാണു മലയാളി പ്രാർത്ഥിച്ചിരുന്നത് .
.സാധാരണ മനുഷ്യന്റെ കാര്യത്തിൽ സ്ഥായിയായി "ചെറിയ ഞാൻ" നിരന്തരം പ്രവർത്തിക്കുന്നു .(state of Mind ) ബോധോദയം ലഭിച്ച ജീവന്മുക്തനു സ്ഥായിയായി "വലിയ ഞാൻ" ആണ് ഉണ്ടാവുക (state of No Mind ) മലയാളിയുടെ പ്രാർത്ഥന കേട്ടിട്ടില്ലേ "ഞാനെന്ന ഭാവമത് തോന്നായ്ക വേണമിഹ ..തോന്നുന്നതാകിൽ അഖിലം ഞാൻ ഇതെന്ന വഴി തോന്നേണമേ "എന്ന് . എല്ലാം ഞാൻ ആണെന്ന് തോന്നേണമേ എന്നാണു മലയാളി പ്രാർത്ഥിച്ചിരുന്നത് .
I put it as follows : When enlightenment is not discovered by one, the small I is the host and the Big I is a guest. When one is enlightened, the Big I is the host and the small I is a guest.
No comments:
Post a Comment