Chennai, Tamil Nadu, India
ഒരാളുടെ വ്യക്തിത്വം നഷ്ടമാവുന്ന അവസ്ഥ (Depersonalization), പാരിസ്ഥിതിക ചുറ്റുപാടുകളെ കുറിച്ചുള്ള അവബോധത്തില്‍ മാറ്റം സംഭവിക്കുക (Derealization), സാമൂഹിക ബന്ധം ശിഥിലമാവുക (Dissociation) തുടങ്ങിയവയാണ് ധ്യാനിക്കുന്ന വ്യക്തികളില്‍ സര്‍വ സാധാരണമായി കണ്ടുവരാറുള്ള ചില മാനസിക പ്രശ്നങ്ങള്‍. വയസായിപ്പോയതു പോലൊരു തോന്നല്‍, നിരാശ, ഉന്‍മേഷമില്ലായ്മ, നിരന്തര ക്ഷീണം, ആര്‍ക്കും പെട്ടെന്ന് വഴങ്ങുന്ന സ്വഭാവം, ഏകാന്തത, ആത്മാര്‍ത്ഥതയില്ലായ്മ, മൌലികവാദം, അഹംഭാവം, പ്രതിരോധ പ്രവണത, അസ്ഥിരത തുടങ്ങിയ പ്രശ്നങ്ങളും അനുബന്ധിയായി പ്രത്യക്ഷപ്പെടാറുണ്ട്. ഗുരുതരവും സങ്കീര്‍ണ്ണവുമായ മാനസികാവസ്ഥയിലേക്ക് ഇത്തരം പാർശ്വഫലങ്ങൾ നമ്മേ വലിച്ചിഴക്കില്ലെന്ന് തുടക്കത്തില്‍ തോന്നുമെങ്കിലും, കാലക്രമേണ മുഴുഭ്രാന്തിലേക്ക് ഒരാളെ കൊണ്ടെത്തിക്കാന്‍ കെല്‍പ്പുള്ള ഒന്നാണ് ധ്യാനം. ധ്യാനം മൂലം 25 ശതമാനം വരെ ആളുകള്‍ക്ക് നാഢിസ്തംബനവും, ചിത്തഭ്രമവും സംഭവിച്ചിട്ടുണ്ടെന്നാണ് കണക്ക്.
Krishnan Kartha's Blog said...
ഞാൻ ബൈജുവിന്റെ നിർദേശം അനുസരിച്ച് ഒന്നുകൂടി പോസ്റ്റ് ചെയ്യാൻ ശ്രമിക്കട്ടെ.
എന്തായാലും ആദ്യം തന്നെ ഞാൻ പറഞ്ഞുകൊള്ളട്ടെ,ധ്യാനത്തിനാവശ്യം ആദ്യം ധൈര്യമാണ്. നമ്മെ ഭയപ്പെടുത്തി ചൊല്പടിയിൽ നിർത്തിയിരിക്കുന്ന മനസിനെതിരെ ഉള്ള യുദ്ധമാണ് ധ്യാനം. അതിനാൽ അസാമാന്യ ധൈര്യം ഉണ്ടായിരിക്കണം. പാർശ്വഫലങ്ച്ച് ഭയമുണ്ടെങ്കിൽ ഈ ധൈര്യം ചോർന്നുപോകും.ഇതു കൊണ്ടാണു് ബൈജുവിന്റെ ബ്ലോഗിനു മറുപടി എഴുതണമെന്നു തോന്നുന്നത്. താത്പര്യമുള്ള ആർക്കെങ്കിലും ഭയം തോന്നിയാൽ ശരിയാകില്ല.
വലിയ മെഡിറ്റേറ്റർമാരെല്ലാം യോദ്ധാക്കൾ ആയിരുന്നില്ലെ? സിധ്താർഥ ഗൌതമൻ മഹാവീരൻ മുതലായവർ. മെഡിറ്റേഷൻ ഒരു പൗരുഷം ഉള്ള മാർഗമാണ്.അതിനാൽ തന്നെ ഒരു ഭീരുവിനു ധ്യാനം പറഞ്ഞിട്ടില്ല.പാർശ്വഫലങ്ങളില്ലാത്ത വഴികൾ സ്വീകരിച്ച് ധൈര്യമായി മുന്നോട്ടു പോകാവുന്നതേയുള്ളൂ. ബൈജു പറഞ്ഞ അഥവാ ഏതെങ്കിലും സൈറ്റുകളിൽ കണ്ട പാർശ്വഫലങ്ങൾ ഓരോന്നായി വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.
ആദ്യമായി ഡീപേർസണലൈസഷൻ. ഒരാളുടെ വ്യക്തിത്വം നഷ്ടമാകുന്ന അവസ്‌ഥ.നാം ഉണ്ടാക്കി വച്ചിരിക്കുന്ന ഈ വ്യക്തിത്വം അതിന്റെ പരമകാഷ്ടയിലെത്തുന്ന അനുഭവമാണ് വാസ്തവത്തിൽ മെഡിറ്റേഷനിലൂടെ അഥവാ സമാധിയിലൂടെ ഉണ്ടാവുക.അല്ലാതെ ഈ പറയുന്ന സ്ഥിതിയല്ല.നാം വ്യക്തിയിൽ നിന്നു് സമഷ്ടിയിലേക്കു പരിണമിക്കുന്നു. നമുക്കു ചുറ്റുമുള്ളതിലെല്ലാം താദാന്മ്യം ദർശിക്കുന്നു.ഇതു ചിലപ്പൊൾ മയക്കു മരുന്നു ഉപയോഗിക്കുന്നവറ്ക്കും ഉണ്ടാകാറൂണ്ട്. അതു താത്കാലികമായിരിക്കും.മറിച്ച്`സമാധിയിലൂടെ ലഭിക്കുന്ന അനുഭവം സ്ഥിരമായിരിക്കും. ഏദൻതോട്ടത്തിലെ ആദവും അവ്വയും നാണമില്ലാത്തവരായിരുന്നുവല്ലൊ. അവർ ചുറ്റുപാടുമായി താദാന്മ്യത്തിലായിരുന്നു. കാരണം ഈഗൊ ഇല്ലാത്ത അവസ്ഥ.എന്നാൽ ഈഗൊ പ്രവേശിച്ചതോടെ അവർക്കു സെപ്പെറേഷൻ അഥവാ സമഷ്ടിയിൽ നിന്നുള്ള വേർതിരിവ് അനുഭവപ്പെടുകയും നാണം തോന്നുകയും ചെയ്യുന്നു! ഇതാണല്ലൊ ആദിപാപം എന്നു നിർവചിക്കപ്പെടുന്നത്. ആദ്യമായി മനുഷ്യൻ പ്രക്‌റിതിയിൽ നിന്നു ഭിന്നനായി. അതിനുള്ള ശാപമെന്തായിരുന്നു? വേദന അനുഭവിക്കാൻ - അതായത് ആനന്ദം ഇല്ലാതാകാൻ! യൂനിറ്റി അഥവാ താദാന്മ്യം ആനന്ദകരവും സെപ്പെറേഷൻ അഥവാ വേർതിരിവ് ദു:ഖവുമാണ്.
സമാധ്യവസ്ഥയിലെത്തിയ ഒരാൾ ഈ വേർതിരിവിന്റെ തിരശ്ശീല വലിച്ചുകീറി ആ പഴയ ആനന്ദാനുഭവത്തിലേക്കു് തിരിച്ചു പോകുന്നു.നമ്മുടെ ഭാഷയിൽ ഇയാൾ ഡീപേർസണലൈസ്ഡ് ആണ്. (തുടരും)
അതുകൊണ്ട് ബൈജു, താങ്കളുടെ ഗുരു താങ്കൾക്കകത്തു തന്നെയാണ്. ബാഹ്യഗുരുക്കളെ വിശ്വസിക്കാൻ വയ്യ. ആയതിനാൽ ബൈജു ധ്യാനം ആരംഭിച്ചാലും! (തുടരും)
കമന്റിനും, വിവർത്തനം ചെയ്യാനെടുത്ത പരിശ്രമത്തിനും നന്ദി. സാറിന്റെ കമന്റുകൾ പ്രചോദനാത്മവും കണ്ണുതുറപ്പിക്കുന്നതുമായിരുന്നു. ധ്യാനത്തെ കുറിച്ചൊരു സമഗ്രമായ വിക്ഷണം നൽകാൻ അതിന് കഴിഞ്ഞു. ഒരിക്കൽ കൂടി നന്ദി.
സാറിന്റെ ഗഹനമായ അഭിപ്രായത്തിന് നന്ദി, ഒപ്പം ധ്യാനത്തിന്റെ ചില ആന്തരീകവശങ്ങളെ കുറിച്ചുള്ള നിർവചനങ്ങൾക്കും.
ധ്യാനിക്കണമെന്ന് അഭിലഷിക്കുന്ന തുടക്കക്കാരെ വഴിതെറ്റിക്കാനുള്ള ഒരു ഉദ്യമമായിരുന്നില്ല ഈ ലേഖനം. മറിച്ച്, അനുഭവസമ്പന്നനായ ഒരു ഗുരുവിന്റെ ശിക്ഷണത്തിൽ വേണം ധ്യാനം അഭ്യസിക്കാൻ എന്ന താക്കീത് മാത്രം. ധ്യാനം മൂലം യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാവുന്നില്ല എന്ന സാറിന്റെ വാദം മഹാസാധകന്മാരെ സംബന്ധിച്ച് ശരിയായിരിക്കാം. പരിമിതകൾക്ക് അതീതമായി, വിചാരിക്കുമ്പോഴെല്ലാം ധ്യാനത്തിൽ മുഴുകാൻ അവർക്ക് സാധിച്ചെന്നും വരാം. എന്നാൽ, തുടക്കക്കാരെ സംബന്ധിച്ച് അതല്ല സ്ഥിതി. നിയതമായ പാതകളിലൂടെ ഗുരുവിന്റെ കൈപിടിച്ച് ഏറെ ദൂരം സഞ്ചരിച്ചുകഴിയുമ്പോൾ മാത്രമേ ധ്യാനം എന്ന ആത്മബോധനോപധി അതിന്റെ പരിപൂർണ്ണ അർത്ഥത്തിൽ അവർക്ക് സാധ്യമാവുന്നുള്ളൂ. ആ ആത്മീയനിലയിൽ എത്തിപ്പെടുക എന്നത് സാർ സൂചിപ്പിച്ചതുപോലെ കഠിനവും കാലതാമസമുള്ളതുമാണ്. ഒപ്പം അപകടകരവും എന്ന പോയന്റുകൂടി മാത്രമേ ഞാൻ ചേർത്തിട്ടുള്ളൂ.
കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുന്നു.